200MP MasterPixel ക്യാമറയുമായാണ് ഷവോമി Redmi Note 15 Pro 5G എത്തിച്ചത്. പോരാഞ്ഞിട്ട് പവറിനായി സ്മാർട്ട് ഫോണിൽ 6580mAh ബാറ്ററിയും നൽകി. സാധാരണ പ്രീമിയം ടോപ് സ്മാർട്ട് ഫോണുകളിലാണ് 200 മെഗാപിക്സൽ ക്യാമറ നൽകാറുള്ളത്.
എന്നാൽ 2026 ൽ ഫോണുകൾ ഇതിന് പുതിയ ചരിത്രമാകുന്നു. ഈ മാറ്റത്തിലേക്ക് ചുവടുവച്ചത് റെഡ്മി നോട്ട് 15 പ്രോ 5ജിയാണ്. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യം വച്ചാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.
ഷവോമിയുടെ “റെഡ്മി ടൈറ്റൻ ഘടന” ഉപയോഗിച്ചാണ് മോഡൽ നിർമിച്ചിരിക്കുന്നത്. ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് വിത്ത് ഗൂഗിൾ, ഡോൾബി അറ്റ്‌മോസ് പോലുള്ള നിരവധി ഫീച്ചറുകളും ഫോണിലുണ്ട്. ഇന്ന് വിപണിയിൽ എത്തിയ പുതിയ റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ 5 കിടിലൻ സവിശേഷതകൾ ഞങ്ങൾ പരിചയപ്പെടുത്താം. ഇതിനൊപ്പം സ്മാർട്ട് ഫോണിന്റെ വിലയും ആദ്യ സെയിൽ ഓഫറുകളും വിവരിക്കുന്നു.
ക്യാമറ: പ്രോ+ വേരിയന്റിലെ ക്യാമറയാണ് ഈ മിഡ് റേഞ്ചിലും ഷവോമി അവതരിപ്പിച്ചത്. റെഡ്മി നോട്ട് 15 പ്രോ 5ജിയിലും OIS, HDR പിന്തുണയുള്ള ക്യാമറയുണ്ട്. ഇതിൽ 200MP മാസ്റ്റർപിക്സൽ ക്യാമറയാണ് പ്രൈമറി സെൻസറായി ഉപയോഗിച്ചിരിക്കുന്നത്. 8MP അൾട്രാ-വൈഡ് ക്യാമറയും പിൻവശത്തുണ്ട്.
ഷവോമിയുടെ AI ഇമേജിംഗ്, എഡിറ്റിംഗ് ഫീച്ചറുകളെ സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കും 20MP ക്യാമറയുമുണ്ട്.
ബാറ്ററി: റെഡ്മി നോട്ട് 15 പ്രോയിൽ 6,580mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. 45W ചാർജിംഗിനും 22.5W റിവേഴ്‌സ് ചാർജിംഗിനുമുള്ള സൌകര്യം ഇതിലുണ്ട്.
ഡിസ്പ്ലേ: റെഡ്മി നോട്ട് 15 പ്രോയിൽ 6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുണ്ട്. ഈ പാനൽ 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഇത് 3,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണിലുണ്ട്.
ഡ്യൂറബിലിറ്റി: IP66 / IP68 / IP69 / IP69K റേറ്റിങ്ങിന്റെ മികച്ച ഡ്യൂറബിലിറ്റിയും ഇതിനുണ്ട്. വെള്ളവും പൊടിയും ഫലപ്രദമായി ഈ ഫോൺ പ്രതിരോധിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.
കണക്റ്റിവിറ്റി: സെല്ലുലാർ കവറേജ് ഇല്ലാത്ത സ്ഥലങ്ങളിലും, പരിമിതമായ കണക്റ്റിവിറ്റിയിലും ഷവോമി ഓഫ്‌ലൈൻ കമ്മ്യൂണിക്കേഷൻ സപ്പോർട്ട് ചെയ്യുന്നു. 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, NFC, ഒരു IR ബ്ലാസ്റ്റർ എന്നീ ഫീച്ചറുകളുള്ള ഫോണാണിത്. സ്മാർട്ട്ഫോണിൽ നാനോ + eSIM അല്ലെങ്കിൽ നാനോ + നാനോ പോലുള്ള ഡ്യുവൽ സിം സപ്പോർട്ട് ലഭിക്കും.
സിൽവർ ആഷ്, മിറേജ് ബ്ലൂ, കാർബൺ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. ഇതിൽ മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 7400 അൾട്രാ പ്രോസസർ കൊടുത്തിരിക്കുന്നു. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്പീക്കറുകൾ ഇതിലുണ്ട്. ഷവോമി ഹൈപ്പർഎഐയെ സംയോജിപ്പിച്ച് മികവുറ്റ AI-അധിഷ്ഠിത പെർഫോമൻസും ഇതിൽ ലഭിക്കും.
Watch Here: Redmi Note 15 Pro എത്തി, 200MP ക്യാമറ ഫോണിന് ഇനി വലിയ തുകയില്ല!
രണ്ട് കോൺഫിഗറേഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്. 8 ജിബി + 128 ജിബി വേരിയന്റിന് 29,999 രൂപയാകുന്നു. 8 ജിബി + 256 ജിബി വേരിയന്റിന് 31,999 രൂപയുമാണ് വില. ഫെബ്രുവരി 4 മുതൽ റെഡ്മി നോട്ട് 15 പ്രോ പ്ലസ്സിനൊപ്പം ഇതും വിൽപ്പനയ്ക്ക് എത്തും.
ഫോൺ വാങ്ങുന്നവർക്ക് 3,000 രൂപയുടെ ബാങ്ക് കിഴിവ് ചില ബാങ്ക് കാർഡുകളിലൂടെ പ്രയോജനപ്പെടുത്താം. ഇങ്ങനെ 26999 രൂപയ്ക്ക് സ്മാർട്ട് ഫോൺ ലഭ്യമാകും. റെഡ്മി നോട്ട് 15 പ്രോയുടെ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നു. 2,499 രൂപ വരെയുള്ള പ്രീ-ബുക്കിംഗ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ, റെഡ്മി ഓൺലൈൻ സ്റ്റോർ, അംഗീകൃത റീട്ടെയിൽ ഷോപ്പുകളിലും ഫോൺ ലഭ്യമാകും.
റെഡ്മി നോട്ട് 15 പ്രോയോ, പ്രോ+ ഫോണോ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഒരു വർഷത്തെ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ഓഫർ ലഭിക്കും.