Samsung Galaxy S23 Ultra
നിങ്ങളൊരു പ്രീമിയം ഫോണാണ് വാങ്ങാൻ പ്ലാനിലെങ്കിൽ, Galaxy S23 Ultra മറക്കണ്ട. കാരണം ആൻഡ്രോയിഡ് പ്രേമികളുടെ പ്രിയപ്പെട്ട സ്മാർട്ഫോണാണിത്. ഇപ്പോഴിതാ Samsung Galaxy S23 Ultra മികച്ച വിലക്കിഴിവിൽ വാങ്ങാനാകും. ഈ മാസം ആദ്യം ഫോണിന് 50 ശതമാനം വിലക്കിഴിവുണ്ടായിരുന്നു.
ഇപ്പോൾ ഇത്രയും വിലക്കിഴിവ് ഇല്ലെങ്കിലും 47 ശതമാനം കുറവുണ്ട്. എന്തായാലും ഗാലക്സി S23 അൾട്രാ 80,000 രൂപയ്ക്ക് താഴെ വാങ്ങാനുള്ള അവസരമാണിത്.
ഈ സാംസങ് ഫോണിന് 200MP ക്യാമറയാണുള്ളത്. അതും ക്വാഡ് ക്യാമറ യൂണിറ്റ്. പോരാഞ്ഞിട്ട് 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ ശക്തമായ ഫീച്ചറുകൾ ലഭിക്കും. Galaxy AI ഫീച്ചറും ക്ലാരിറ്റി സൂം ഫോട്ടോകളും എടുത്തു പറയേണ്ട ഫീച്ചറുകളാണ്.
സാംസങ് ഗാലക്സി എസ് 23 അൾട്രായുടെ വില 1,49,999 രൂപയാണ്. ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 79,999 രൂപയ്ക്കാണ്. 12GB+256GB ഫോണിന് ആമസോണിൽ 47% കിഴിവാണ് അനുവദിച്ചിരിക്കുന്നത്. ഫോണിന് നിലവിൽ ബാങ്ക് ഓഫറുകളൊന്നുമില്ല.
എന്നാൽ 3,602 രൂപയുടെ പ്രാരംഭ ഇഎംഐയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് വാങ്ങാം. പഴയ ഫോൺ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് 46,100 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. മാറ്റി വാങ്ങാൻ കൊടുക്കുന്ന സ്മാർട്ഫോൺ നല്ല നിലയിലുള്ളതാണെങ്കിൽ ഇത്രയും പണം ലാഭിക്കാം. അങ്ങനെയെങ്കിൽ 30,000 രൂപയ്ക്ക് അകത്ത് ഫോൺ നിങ്ങളുടെ കൈയിലിരിക്കും. ഇവിടെ നിന്നും വാങ്ങാം.
3088 x 1440 പിക്‌സൽ റെസല്യൂഷനുള്ള സ്ക്രീനാണ് സ്മാർട്ഫോണിലുള്ളത്. ഇതിന് 6.81 ഇഞ്ച് വലിപ്പമുണ്ട്. ഫോണിന്റെ ഡിസ്പ്ലേ സൂപ്പർ അമോലെഡ് സ്‌ക്രീനാണ്. 120Hz റിഫ്രഷ് റേറ്റും ഇതിന് ലഭിക്കുന്നു.
Also Read: 200MP Camera Phones: Best ഫോട്ടോഗ്രാഫി! Redmi, Samsung, Realme ബ്രാൻഡുകളിൽ നിന്നും…
പ്രധാന സവിശേഷത 200 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയാണ്. 10MP, 12MP, 10MP സെൻസറുകളും ക്വാഡ് ക്യാമറ യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്പാണ് ഫോണിലുള്ളത്. 5000mAh ബാറ്ററിയും, 45W വയർഡ് ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഫോണിന് വയർലെസ് ചാർജിങ് സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OneUI 5-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.