Vivo X300 series to launch soon in India Camera display specs features leaked
2025 ഡിസംബർ രണ്ടിന് Vivo X300 Pro, Vivo X300 സ്മാർട്ഫോൺ വരുന്നുണ്ട്. ഇതുവരെ പുറത്തിറക്കിയ മറ്റ് ഫ്ലാഗ്ഷിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, വിവോ എക്സ് 300 സീരീസ് മീഡിയാടെക് പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റിലാണ് അവതരിപ്പിക്കുന്നത്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഒറിജിൻ ഒഎസ് 6 സ്മാർട്ട്‌ഫോണിൽ അവതരിപ്പിക്കും. വൺപ്ലസ് 15, ഓപ്പോ ഫൈൻഡ് എക്സ് 9, സാംസങ്ങിന്റെ ഗാലക്‌സി എസ് 25 സീരീസ് ഫോണുകൾക്ക് ഇവൻ എതിരാളിയാണ്. വിവോ എക്സ്300 പ്രോ, വിവോ എക്സ്300 സ്മാർട്ട് ഫോണിന്റെ വിലയെ കുറിച്ചും വിവരങ്ങൾ ലീക്കായി.
ചൈനയിൽ വിോ X300 ഫോണിന് 55,000 രൂപയാണ് വിലയാകുന്നു. X300 Pro സ്മാർട്ഫോണിന് 66,000 രൂപയിൽ വില ആരംഭിക്കുന്നു.
എന്നാൽ ഇതിന്റെ വിലയെ കുറിച്ച് ട്വിറ്ററിൽ ചില ലീക്കുകൾ വരുന്നുണ്ട്.
12GB RAM + 256GB: Rs 75,999
12GB RAM + 512GB: Rs 81,999
16GB RAM + 512GB: Rs 85,999
വിവോ X300 പ്രോ: 16GB RAM + 512GB : Rs 1,09,999
എന്നിങ്ങനെ വിലയാകുമെന്നാണ് പുതിയ വിവരം.
ഹാലോ പിങ്ക്, ഐറിസ് പർപ്പിൾ, മിസ്റ്റ് ബ്ലൂ, ഫാന്റം ബ്ലാക്ക്, സമ്മിറ്റ് റെഡ് തുടങ്ങിയ നിറങ്ങളിൽ ഇന്ത്യയിൽ വരും. 6.31 ഇഞ്ച് വലുപ്പമുള്ള കോംപാക്റ്റ് ഫോം ഫാക്ടറാണ് X300 സ്റ്റാൻഡേർഡ് മോഡലിലുള്ളത്. X300 പ്രോ ഫോണിൽ ഡ്യൂൺ ബ്രൗൺ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളുണ്ടാകും. 6.78 ഇഞ്ച് വലുപ്പമുള്ള വലിയ ബോഡിയാണ് വിവോ എക്സ്300 പ്രോയ്ക്ക് നൽകുന്നത്.
16GB വരെ LPDDR5X റാമും 1TB UFS 4.1 സ്റ്റോറേജും ഇതിനുണ്ട്. ഈ സ്മാർട്ഫോണിൽ 3nm ഡൈമൻസിറ്റി 9500 SoC പ്രോസസറാണുള്ളത്. OriginOS 6 ആണ് സ്മാർട്ഫോണിലെ സോഫ്റ്റ് വെയർ.
200MP സാംസങ് HPB പ്രൈമറി സെൻസർ ഈ വിവോ എക്സ്300 ഫോണിലുണ്ട്. ഇതിൽ 50MP സാംസങ് JN1 അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. 3x ഒപ്റ്റിക്കൽ സൂമും സപ്പോർട്ട് ചെയ്യുന്ന 50MP സോണി LYT-602 പെരിസ്‌കോപ്പ് ടെലിഫോട്ടോ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്മാർട്ഫോണിന് മുന്നിൽ, 50MP സാംസങ് JN1 സെൽഫി ക്യാമറയുമുണ്ട്. ഇത് 4K വീഡിയോയെ പിന്തുണയ്ക്കുന്നു.
Also Read: BSNL Best 30 Days Plan: അൺലിമിറ്റഡ് കോളിങ്ങും, 2.5ജിബി ഡാറ്റയും വളരെ ചെറിയ തുകയ്ക്ക്
വിവോ എക്സ് 300 പ്രോയിൽ 50 എംപി സോണി LYT-828 മെയിൻ ക്യാമറയുമുണ്ട്. ഇതിൽ 50 എംപി ജെഎൻ1 അൾട്രാ-വൈഡ് ക്യാമറയും, 200 എംപി സാംസങ് എച്ച്പിബി പെരിസ്കോപ്പും ഇതിലുണ്ട്. സിനിമാറ്റിക് ബൊക്കെയ്‌ക്കായി 50 എംപി ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
എക്സ് 300 ബേസിക് മോഡലിൽ 90W വയർഡ്, 40W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. 6,040 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിൽ കൊടുത്തിട്ടുള്ളത്. എക്സ് 300 പ്രോയിൽ 6,510 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണുള്ളത്.