Samsung Galaxy S24 Ultra
ProVisual AI എഞ്ചിൻ സപ്പോർട്ട് ചെയ്യുന്ന മികച്ച ക്യാമറ ഫീച്ചറുകളുള്ള പ്രീമിയം സ്മാർട്ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങിയാലോ? 50000 രൂപയ്ക്ക് മുകളിൽ ഇൻസ്റ്റന്റ് വിലക്കിഴിവിൽ Samsung Galaxy S24 Ultra 5G ഫോൺ വാങ്ങിക്കാം. 200 മെഗാപിക്സൽ ക്വാഡ് ക്യാമറ പിൻവശത്ത് സജ്ജീകരിച്ചിട്ടുള്ള സ്മാർട്ഫോൺ ആണിത്. ഈ ടോപ് ഹാൻഡ്സെറ്റിന്റെ ഓഫറും സ്പെസിഫിക്കേഷനുകളും നമുക്ക് പരിശോധിക്കാം.
1,34,999 രൂപയാണ് സാംസങ് ഗാലക്സി എസ്24 അൾട്രായുടെ വിപണി വില. 12ജിബി റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഇപ്പോൾ ഇളവ്. 39 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോൺ പ്രഖ്യാപിച്ചു.
സാംസങ് ഗാലക്സി എസ്24 അൾട്രാ മുൻവർഷത്തെ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റാണ്. ഇതിന് ആമസോണിലെ ഫ്ലാറ്റ് ഡിസ്കൌണ്ടിന് ശേഷം 81800 രൂപയാണ് വിലയാകുന്നത്. ഈ വിലക്കിഴിവ് ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഫോണിന് മാത്രമാണ് എന്നതും ശ്രദ്ധിക്കുക.
59750 രൂപ വരെ എക്സ്ചേഞ്ച് ഡീലും സാംസങ് ഗാലക്സി എസ്24 അൾട്രായ്ക്ക് അനുവദിച്ചിരിക്കുന്നു. 3,966 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നുണ്ട്.
ഫോണിന് പിൻഭാഗത്ത് ശക്തമായ ക്വാഡ് ക്യാമറ യൂണിറ്റുണ്ട്. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും വേണ്ടി AI- പവർ ചെയ്ത സെൻസറാണ് ഫോണിലുള്ളത്. സാംസങ് ഗാലക്സി എസ് 24 അൾട്രായിൽ 8K വീഡിയോ റെക്കോഡിങ് സാധ്യമാണ്. പ്രോ വിഷ്വൽ എഐ എഞ്ചിൻ സപ്പോർട്ടും, 100x ഡിജിറ്റൽ സൂം സപ്പോർട്ടും ഇതിലുണ്ട്.
ഒഐഎസ് സപ്പോർട്ടും. 2x ഒപ്റ്റിക്കൽ സപ്പോർട്ടമുള്ള 200എംപി ക്യാമറയാണ് ഇതിലുള്ളത്. 12MP അൾട്രാ വൈഡും, 10MP ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. 5x ഒപ്റ്റിക്കൽ സപ്പോർട്ട് ചെയ്യുന്ന 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. സ്മാർട്ഫോണിൽ 12MP സെൽഫി സെൻസറും കൊടുത്തിട്ടുണ്ട്.
ഈ ഹാൻഡ്സെറ്റിൽ 3120 x 1440 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനുണ്ട്. 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയും 120Hz ഹൈ റിഫ്രഷ് റേറ്റ് സപ്പോർട്ടും ഇതിനുണ്ട്.
ഫോണിൽ ക്വാൽകോമിന്റെ മുൻനിര സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് കൊടുത്തിട്ടുള്ളത്. 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജിയിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI ഒഎസ്സാണുള്ളത്.
ഈ സ്മാർട്ഫോൺ 45W വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഫോണിനെ പവർഫുള്ളാക്കുന്നതിനായി 5000mAh ബാറ്ററിയുമുണ്ട്. ഇതിൽ ഡ്യുവൽ 5G സിം കാർഡ് പിന്തുണയ്ക്കുന്നു. NFC, WiFi, ബ്ലൂടൂത്ത്, സിഗ്നേച്ചർ S-Pen തുടങ്ങിയ ഫീച്ചറുകളും ഫോണിനുണ്ട്.