200 Megapixel Phone Samsung Galaxy S24 Ultra 5G Price drops on Flipkart
അതിശയിപ്പിക്കുന്ന 200MP സെൻസർ ഉൾപ്പെടുന്ന ക്വാഡ് ക്യാമറയ്ക്ക് പേരുകേട്ടതാണ് Samsung Galaxy S24 Ultra 5G. പോരാഞ്ഞിട്ട് കരുത്തുറ്റ പ്രോസസറും ബാറ്ററിയുമുള്ളതിനാൽ ശക്തമായ പ്രകടനത്തിലും ആള് കേമനാണ്. ഇപ്പോഴിതാ വൻലാഭത്തിൽ ഈ പ്രീമിയം സ്മാർട്ഫോൺ വാങ്ങാനുള്ള ഓഫറെത്തി. ആമസോണിലോ ഫ്ലിപ്കാർട്ടിലോ നൽകുന്ന പതിവ് കിഴിവല്ല ഇത്, പിന്നെയോ?
12GB, 256ജിബി സ്റ്റോറേജ് സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജിയ്ക്കാണ് വിലക്കിഴിവ്. ആമസോണും ഫ്ലിപ്കാർട്ടുമല്ല Samsung 5G ഫ്ലാഗ്ഷിപ്പിന് ഓഫർ കൊടുത്തിരിക്കുന്നത്. വിജയ് സെയിൽസിലാണ് 90000 രൂപയ്ക്ക് താഴെ ഫോൺ വിൽക്കുന്നത്. 89,999 രൂപയ്ക്ക് യാതൊരു ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലുമില്ലാതെ സാംസങ് സ്മാർട്ഫോൺ വാങ്ങാനാകും.
93,500 രൂപയാണ് ആമസോണിൽ ഫോണിന് വില. എന്നാൽ Vijay Sales ഫോണിന് വമ്പിച്ച കിഴിവ് കൊടുക്കുന്നു. 256ജിബി ഗാലക്സി എസ്24 അൾട്രാ 89,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. HDFC കാർഡ് വഴിയുള്ള ഇഎംഐ ഇടപാടുകൾക്ക് 4000 രൂപ ഇളവ് ലഭിക്കുന്നു. ആർബിഎൽ ബാങ്കിനും ഇതേ ഓഫർ ലഭ്യമാണ്. വൺകാർഡ് പേയ്മെന്റുകളിലൂടെ 3000 രൂപ വരെയാണ് കിഴിവ്. 4,364 രൂപയ്ക്ക് 24 മാസത്തേക്ക് ഇഎംഐ ഓഫറും ലഭ്യമാണ്.
ഡിസ്പ്ലേ: 6.8 ഇഞ്ച് ഡൈനാമിക് LTPO AMOLED 2x സ്‌ക്രീനുള്ള ഫോണാണിത്. ഇതിൽ കോർണിംഗ് ഗൊറില്ല ആർമർ പ്രൊട്ടക്ഷനാണ് കൊടുത്തിരിക്കുന്നത്.
ക്യാമറ: നാല് സെൻസറുകളുള്ള ഗംഭീരമായ ക്വാഡ് ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. എന്നുവച്ചാൽ ഇതിന്റെ പ്രൈമറി ക്യാമറ 200MP ആണ്. ഫോണിലെ മറ്റ് ക്യാമറകൾ 10MP + 50MP + 12MP സെൻസറുകളാണ്.
ഫ്രണ്ട് ക്യാമറ: ക്രിസ്റ്റൽ-ക്ലിയർ വീഡിയോ കോളിങ്ങിനും സെൽഫികൾക്കും മികച്ച ക്യാമറ ഇതിലുണ്ട്. ഈ ഫ്ലാഗ്ഷിപ്പ് ഫോണിലെ ഫ്രണ്ട് ഷൂട്ടർ 12MP ആണ്.
പ്രോസസർ: ക്വാൽകോമിന്റെ Snapdragon 8 Gen 3 ആണ് ഫോണിന് പെർഫോമൻസ് കൊടുക്കുന്നത്.
ബാറ്ററി: 5,000mAh ബാറ്ററിയുടെ കരുത്തുള്ള പ്രീമിയം സെറ്റാണിത്. ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ട ആവശ്യമില്ല.
OS: ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിക്കുന്നു. എന്നാൽ സാംസങ്ങിന്റെ പുതിയ അപ്ഡേറ്റ് ഇതിൽ ലഭ്യമാകുന്നതാണ്.
ഡ്യൂറബിലിറ്റി: IP68 റേറ്റിങ്ങുള്ള ഫോണാണിത്. ഇത് പൊടി, വെള്ളം പ്രതിരോധിക്കുന്നതിന് മികച്ചതാണ്.
Also Read: Price Drop: 50MP ക്യാമറ 6000 mAh ബാറ്ററി SAMSUNG Galaxy 5G 15000 രൂപയ്ക്ക് താഴെ വിലയിൽ!