200mp camera 256gb red color redmi note 13 pro now below 20000 rs
200MP ക്യാമറയുള്ള പ്രീമിയം സെറ്റാണ് Redmi Note 13 Pro. ആമസോൺ ഈ റെഡ്മി സെറ്റിന് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിലിലാണ് ഫോണിന് കിഴിവ് അനുവദിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ ലോഞ്ച് ചെയ്തത് മുതൽ നല്ല പ്രശംസ നേടിയിട്ടുണ്ട്. ഇതിൽ ശക്തമായ പ്രോസസറും മികച്ച ക്യാമറ സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. റെഡ്മിയ്ക്കായുള്ള ആമസോൺ ഓഫർ എന്തുകൊണ്ട് വളരെ മികച്ചതെന്ന് പരിശോധിക്കാം.
REDMI Note 14 Pro 5G-യുടെ മുൻതലമുറക്കാരനാണ് നോട്ട് 13 പ്രോ. 30,999 രൂപയ്ക്കാണ് 8ജിബി, 256ജിബി വേരിയന്റ് കമ്പനി വിപണിയിലെത്തിച്ചത്. എന്നാലിപ്പോൾ ആമസോൺ ഗംഭീരമായ ഓഫർ അനുവദിച്ചിരിക്കുന്നു.
സൈറ്റിൽ ഈ ഹാൻഡ്സെറ്റ് 19,833 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓഫർ ആരംഭിച്ചതും മിക്കവരും ഫോൺ പർച്ചേസ് നടത്തിയതിനാൽ സ്റ്റോക്കും അവസാനിക്കാറായി. എങ്കിലും വേഗം വാങ്ങുകയാണെങ്കിൽ ഈ ഇളവ് പ്രയോജനപ്പെടുത്താം. ആമസോൺ 893.05 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും നൽകുന്നു. 962 രൂപയ്ക്ക് സ്റ്റാൻഡേർഡ് ഇഎംഐയും ലഭ്യമാണ്. വാങ്ങാനുള്ള ലിങ്ക്.
ശ്രദ്ധിക്കേണ്ടത്, ആമസോൺ സംഘടിപ്പിക്കുന്ന ഗ്രേറ്റ് സമ്മർ സെയിൽ മെയ് 8-ന് അവസാനിക്കുന്നു. ആമസോൺ സെയിലിൽ വമ്പിച്ച ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ആകർഷകമായ ബാങ്ക് ഡീലുകളുമുണ്ട്. ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ഫോൺ, ലാപ്ടോപ്പ്, മറ്റ് ഇലക്ട്രോണിക്സ് ഡിവൈസുകൾക്ക് ലഭ്യമാണ്. സമ്മർ സെയിലിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുള്ളവർക്ക് കൂടുതൽ ഇളവുകൾ നേടാം.
സ്റ്റൈലിഷ് ഗ്ലാസ് ബാക്ക്, ഫ്രെയിമിൽ നിർമിച്ച ഫോണാണിത്. 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി സ്മാർട്ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും, ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുള്ള ഫോണാണിത്. 1800 നിറ്റ്സ് വരെ ബ്രൈറ്റ്നസ് ലെവലുള്ള സ്ക്രീനാണ് ഫോണിലുള്ളത്. ഔട്ട്ഡോർ ഷൂട്ടങ്ങിലും, സ്ക്രോളിങ്ങിലുമെല്ലാം ഇത് വളരെ പ്രയോജനകരമാകും.
ആൻഡ്രോയിഡ് 13 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. സ്നാപ്ഡ്രാഗൺ 7s ജെൻ 2 പ്രോസസറാണ് ഫോണിനെ കരുത്തനാക്കുന്നത്. ഇങ്ങനെ മികച്ച പ്രോസസറും ഡിസ്പ്ലേയും മാത്രമല്ല റെഡ്മി നോട്ട് 13 പ്രോയിലുള്ളത്. ക്യാമറയിലും ആള് പുലിയാണ്.
Also Read: iQOO Neo 10 ടീസറെത്തി! 7000mAh ബാറ്ററി പവറും 16MP ഫ്രണ്ട് ക്യാമറയും പിന്നെ ഡിസൈനും സ്റ്റൈലാകും…
ഫോട്ടോഗ്രാഫി പ്രേമികൾക്കായി, 200 മെഗാപിക്സൽ മെയിൻ ക്യാമറയുണ്ട്. 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഫോണിനുണ്ട്. 2 മെഗാപിക്സൽ മാക്രോ സെൻസർ കൂടി ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന പ്രീമിയം സെറ്റാണിത്. ഒരു ദിവസം മുഴുവൻ ചാർജ് നിൽക്കുന്ന 5100mAh ബാറ്ററിയും ഫോണിലുണ്ട്.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.