Vivo X200 Pro 5G
16GB Vivo X200 Pro 5G നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. ഫ്ലിപ്കാർട്ടിലും വിജയ് സെയിൽസും 93000 രൂപയ്ക്കും മുകളിൽ വിലയാകുന്ന ഫോണിന് ആമസോണിലാണ് സ്പെഷ്യൽ ഓഫർ. 14 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് വിവോ എക്സ്200 പ്രോ 5ജിയ്ക്ക് ലഭിക്കുന്നു. 6000mAh പവറുള്ള ബാറ്ററിയാണ് ഈ വിവോ ഫോണിലുള്ളത്. സാംസങ്, ഗൂഗിൾ പിക്സൽ, ഐഫോണുകളുടെ ഫ്ലാഗ്ഷിപ്പിനോട് മത്സരിക്കുന്ന സ്മാർട് ഫോണാണിത്.
16ജിബി, 512 ജിബിയുള്ള ബൾക്ക് സ്റ്റോറേജ് സ്മാർട്ഫോണാണ് വിവോയുടെ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ. Vivo 5Gയുടെ വിപണി വില 1,01,999 രൂപയാണ്. ഇപ്പോൾ ഹാൻഡ്സെറ്റ് 90000 രൂപയ്ക്കും താഴെ ഫ്ലാറ്റ് ഡിസ്കൌണ്ടിൽ വാങ്ങാനാകും. ആമസോണിൽ പരിമിതകാലത്തേക്ക് മാത്രമാണ് ഓഫർ ലഭ്യമാകുക.
വിവോ എക്സ്200 പ്രോ 5ജിയുടെ ആമസോണിലെ വില 87,950 രൂപയാണ്. കോസ്മോസ് ബ്ലാക്ക് നിറത്തിലുള്ള ഹാൻഡ്സെറ്റിന്റെ ഓഫർ വിലയാണിത്. ഇതിന് 1500 രൂപ വരെ ബാങ്ക് ഡിസ്കൌണ്ടും അനുവദിച്ചിരിക്കുന്നു. 52000 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറായി നേടാം. ഈ സ്മാർട്ഫോണിന് 4,244 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.
സ്റ്റൈലിഷ് കളറായ ടൈറ്റാനിയം ഗ്രേ വിവോ സ്മാർട്ഫോണിന് 87,990 രൂപയാണ് വില.
6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് വിവോ എക്സ്200 പ്രോയിലുള്ളത്. ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും, 1260×2800 പിക്സൽ റെസല്യൂഷനും, 4500 nits പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്.
ZEISS ഒപ്റ്റിക്സിനെ സപ്പോർട്ട് ചെയ്യുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഫോണിലെ 200MP ടെലിഫോട്ടോ ലെൻസ് മികച്ച സൂം കപ്പാസിറ്റിയുള്ളതിനാൽ പേരെടുത്തു കഴിഞ്ഞു. ഇതിൽ 50MP പ്രൈമറി ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും 200MP ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്നു.
6000mAh കപ്പാസിറ്റിയുള്ള കൂറ്റൻ ബാറ്ററിയും ഫോണിൽ കൊടുത്തിരിക്കുന്നു. ഇതിൽ 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. അതിവേഗത്തിൽ ചാർജ് ചെയ്യാൻ കഴിവുള്ള കരുത്തൻ ബാറ്ററിയാണിത്.
വിവോ ഫ്ലാഗ്ഷിപ്പിലെ പ്രോസസറും മോശമല്ല. മീഡിയാടെക്കിൽ നിന്നുള്ള ഡൈമൻസിറ്റി 9400 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിനൊപ്പം vivo-യുടെ സ്വന്തം V3+ ഇമേജിംഗ് ചിപ്പും സജ്ജമാക്കിയിരിക്കുന്നു. ഫോണിലെ സോഫ്റ്റ് വെയറിലേക്ക് വന്നാൽ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15 വേർഷനാണുള്ളത്. IP68, IP69 റേറ്റിങ്ങിൽ സ്മാർട്ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു.
മികച്ച ഫോട്ടോഗ്രാഫി നോക്കുന്നവർക്കും, ഫ്ലാഗ്ഷിപ്പ് ഫോൺ താൽപ്പര്യപ്പെടുന്നവർക്കും ഇത് പരിഗണിക്കാം. സാംസങ്ങിന്റെ Galaxy S25 Ultra, ഐഫോൺ 16 പ്രോ മാക്സ് എന്നിവയ്ക്ക് ക്യാമറ പെർഫോമൻസിൽ ഇവൻ ശക്തനായ പോരാളിയാണ്. ഷവോമി 15 പ്രോ, ഓപ്പോയുടെ Find X8 പ്രോ, ഗൂഗിൾ പിക്സൽ 9 പ്രോ പോലുള്ള പ്രോ മോഡലുകൾക്കും ഇവൻ എതിരാളിയാണ്. വൺപ്ലസ്സിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 13 5ജി ഫോണിനോടും വിവോ X200 പ്രോ മത്സരിക്കുന്നു.
Also Read: Vivo V60 Launched: 4 സ്റ്റോറേജുകളിൽ ZEISS ലെൻസുള്ള 50MP 50MP 8MP ക്യാമറ വിവോ സ്മാർട്ഫോൺ