samsung s24 ultra selling with 50000 rs price cut
200MP + 50MP + 12MP + 10MP ക്യാമറയുള്ള Samsung S24 Ultra 5G വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 37 ശതമാനം വിലക്കിഴിവിൽ ഗാലക്സി എസ്24 അൾട്രാ 5ജി വാങ്ങാനാകും. നിങ്ങൾ ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ ഓഫർ പരിഗണിക്കാം. S25 അൾട്രായ്ക്ക് പകരം പഴയ മോഡലായ Samsung Galaxy S24 Ultra 5G വാങ്ങിയാലും നിരാശപ്പെടേണ്ടതില്ല. കാരണം ഇതിലും ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസും, ക്വാഡ് ക്യാമറയുമാണ് കൊടുത്തിട്ടുള്ളത്.
ആമസോണിലാണ് ഗാലക്സി S24 Ultra-യ്ക്ക് വിലക്കുറവ് അനുവദിച്ചിരിക്കുന്നത്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ എസ് സീരീസ് അൾട്രാ മോഡൽ പലരുടെയും സ്വപ്ന സ്മാർട്ഫോണാണ്. എന്നാൽ അമിത വിലയാണ് പലർക്കും ഫോൺ സ്വന്തമാക്കുന്നതിനുള്ള തടസ്സം.
എന്നാൽ ആമസോൺ ഇപ്പോൾ 50000 രൂപയ്ക്ക് മുകളിൽ വില വെട്ടിക്കുറച്ചു. അതും ബാങ്ക് ഓഫറോ, എക്സ്ചേഞ്ച് ഡീലോ ഉൾപ്പെടുത്താതെയുള്ള ഓഫറാണ്. 12GB, 256GB സ്റ്റോറേജുള്ള സ്മാർട്ഫോണിനാണ് കിഴിവ്. 37 ശതമാനം ഇളവിൽ 84,629 രൂപയ്ക്ക് ഫോൺ ലഭിക്കും. ഈ വിലയ്ക്ക് ടൈറ്റാനിയം ഗ്രേ നിറത്തുള്ള ഫോണാണ് ലഭിക്കുക. എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ 73,200 രൂപയ്ക്ക് ലഭിക്കും.
നിങ്ങൾക്ക് ബ്ലാക്ക് വേരിയന്റ് വേണമെങ്കിൽ 84,999 രൂപയാകും. 85812 രൂപയാണ് ടൈറ്റാനിയം വയലറ്റ് കളർ S24 അൾട്രായ്ക്ക് ഇപ്പോഴുള്ള വില.
4103 രൂപയുടെ ഇഎംഐ ഓഫറും, 3810 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കുന്നതാണ്.
സാംസങ് ഗാലക്സി S24 Ultra ഫോണിന് 6.8 ഇഞ്ച് Quad HD+ സ്‌ക്രീനാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ കുറഞ്ഞ വേരിയന്റാണ് 12 GB റാമും 256 GB സ്റ്റോറേജുമുള്ള സ്മാർട്ഫോൺ. മറ്റൊന്ന് 12 GB റാമും 512 GB സ്റ്റോറേജുമുള്ള ഫോണാണ്.
സാംസങ് ഫ്ലാഗ്ഷിപ്പ് സെറ്റിൽ കൊടുത്തിരിക്കുന്ന പ്രോസസർ സ്നാപ്ഡ്രാഗണിന്റെ 8 Gen 3 ആണ്. മൾട്ടി ഗെയിമിങ്ങിനും ഹൈ-ലെവൽ പെർഫോമൻസിനും ഈ കരുത്തുറ്റ പ്രോസസർ സഹായിക്കും. സ്മാർട്ഫോണിന് പിൻവശത്ത് നാല് ക്യാമറകൾ കൊടുത്തിരിക്കുന്നു.
200MP മെയിൻ സെൻസറാണ് ക്വാഡ് ക്യാമറയിലെ പ്രധാനി. 50MP, 12MP, 10MP ചേർന്ന ക്യാമറ യൂണിറ്റുമുണ്ട്. ഫോണിന് മുൻവശത്ത് 12MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഇതിൽ പവറിനായി കൊടുത്തിട്ടുള്ളത് 5000 mAh-ന്റെ ബാറ്ററിയാണ്.
Also Read: 50MP മെയിൻ സെൻസറുള്ള Triple ക്യാമറ SAMSUNG S24 FE 34000 രൂപയ്ക്ക് താഴെ വാങ്ങാം, Limited Offer