Samsung Galaxy S23 Ultra Amazon
സ്വപ്നഫോൺ സ്വന്തമാക്കാൻ ഇതാ സുവർണാവസരം. പകുതി വിലയ്ക്ക് 200 മെഗാപിക്സൽ ക്വാഡ് ക്യാമറ സ്മാർട്ഫോൺ വാങ്ങിക്കാം. ഇതിനായി Amazon സ്പെഷ്യൽ ഡീലിൽ വാങ്ങാം. 512ജിബി സ്റ്റോറേജുള്ള ഹാൻഡ്സെറ്റാണിത്. ഐഫോണിനെ വരെ വെല്ലുന്ന ഡിമാൻഡാണ് സാംസങ്ങിന്റെ എസ് സീരീസിനുള്ളത്. 512ജിബി സ്റ്റോറേജുള്ള Samsung Galaxy S23 Ultra 5G ഫോൺ നിങ്ങൾക്ക് ആമസോൺ പകുതി വിലയ്ക്ക് തരുന്നു.
ക്വാഡ് റിയർ ക്യാമറയുള്ള സാംസങ് ഗാലക്സി എസ്23 അൾട്രാ ഫോണാണിത്. ഇതിന് 12ജിബി റാമും 512ജിബി സ്റ്റോറേജുണ്ട്. സാംസങ് എസ്23 അൾട്രാ ഫ്ലിപ്കാർട്ടിൽ 1,61,999 രൂപയ്ക്കാണ് വില. ആമസോണിൽ 12ജിബി, 512ജിബി സ്റ്റോറേജുള്ള ഫോണിന് 52 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്.
ആമസോണിൽ നിങ്ങൾക്ക് ഫോൺ 77,000 രൂപയ്ക്ക് വാങ്ങാം. ശരിക്കും പകുതി വിലയ്ക്ക് ഫോൺ വാങ്ങാമെന്നതാണ് നേട്ടം. സാംസങ് എസ്23 അൾട്രാ കമ്പനിയുടെ മുൻവർഷത്തെ ഫോണുകളാണ്. ഇതിന് ശേഷം എസ്24 അൾട്രാ, എസ്25 അൾട്രാ വന്നെങ്കിലും സ്മാർട്ഫോണിന്റെ ഡിമാൻഡിൽ വ്യത്യാസം വന്നിട്ടില്ല.
IDFC ഫസ്റ്റ് കാർഡിലൂടെ 500 രൂപ മുതൽ 1000 രൂപ വരെ കിഴിവ് നേടാം. ഇങ്ങനെ ഗാലക്സി എസ്23 അൾട്രാ 76000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. 59,650 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നുണ്ട്. 3,733 രൂപ വരെ നിങ്ങൾക്ക് ഇഎംഐ ഓഫറും ആമസോണിൽ നിന്ന് നേടാം. 2007 രൂപ വരെ നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ ഡീലും ലഭ്യമാണ്.
Also Read: Flipkart Big Sale 2025: 10000 രൂപയ്ക്ക് താഴെ ഓഫറിൽ വാങ്ങാം, ജനപ്രിയ 5G Phones
സാംസങ് ഗാലക്സി എസ് 23 അൾട്രയിൽ 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുള്ള ഫോണാണിത്.
സ്മാർട്ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു. സാംസങ് ഗാലക്സി എസ് 23 അൾട്രായിൽ ക്വാഡ് റിയർ ക്യാമറ യൂണിറ്റുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന പ്രൈമറി ക്യാമറയിലാണ് വരുന്നത്. 200 എംപി പ്രൈമറി ഷൂട്ടറും 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ഇതിലുണ്ട്. 10 എംപി ടെലിഫോട്ടോ ഷൂട്ടറും 10 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടറും പിൻവശത്തുണ്ട്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 12 എംപി ഫ്രണ്ട് സെൻസർ ഉണ്ട്. 5000 എംഎഎച്ച് ബാറ്ററി സാംസങ് ഗാലക്സി എസ്23 അൾട്രായ്ക്കുണ്ട്. ഇത് 45W വയർഡ്, 15W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു.