200MP Samsung Galaxy S24 Ultra 35000 രൂപ വില കുറച്ച് വിൽക്കുന്നു, Limited Time Offer തീരുന്നതിന് മുന്നേ വാങ്ങിക്കോ!

Updated on 05-Mar-2025
HIGHLIGHTS

ഫ്ലിപ്കാർട്ട് മാത്രം സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് ഓഫർ നൽകിയിരിക്കുന്നു

12GB+ 256GB സ്റ്റോറേജുള്ള സാംസങ് ഗാലക്സി S24 അൾട്രാ ഫോണിനാണ് കിഴിവ്

പരിമിതകാല ഓഫറായതിനാൽ തന്നെ വേഗം സ്റ്റോക്ക് തീരാനും സാധ്യതയുണ്ട്

200MP Samsung Galaxy S24 Ultra നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാം. ഇതിനായി പരിമിത കാലത്തേക്ക് ആകർഷകമായ ഒരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഫോണിന്റെ എല്ലാ വേരിയന്റുകളും വിൽക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ട് മാത്രം സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് ഓഫർ നൽകിയിരിക്കുന്നു.

Flagship Killer സാംസങ് ഓഫർ ഇങ്ങനെ…

12GB+ 256GB സ്റ്റോറേജുള്ള സാംസങ് ഗാലക്സി S24 അൾട്രാ ഫോണിനാണ് കിഴിവ്. 1,29,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. എന്നാൽ ഫ്ലിപ്കാർട്ടിൽ ടൈറ്റാനിയം ബ്ലാക്ക് കളറിലുള്ള സാംസങ് ഫോൺ ഓഫറിൽ വാങ്ങാനാകും. ഒരു ലക്ഷത്തിനും താഴെയാണ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വില.

ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയേക്കാൾ 35,000 രൂപ ഫ്ലിപ്കാർട്ടിൽ ഇതിന് കുറവാണ്. അതായത് സ്മാർട്ഫോൺ വെറും 99,999 രൂപയ്ക്ക് ലഭ്യമാകുന്നു. കൂടുതൽ ലാഭിക്കാൻ, നിങ്ങൾക്ക് ബാങ്ക് ഡിസ്കൌണ്ടും പ്രയോജനപ്പെടുത്താം.

Samsung Galaxy S24 Ultra

ഇങ്ങനെ വാങ്ങുകയാണെങ്കിൽ PNB ബാങ്ക് വഴി 1000 രൂപ വരെ ലാഭിക്കാം. എന്നാൽ പിഎൻബി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണമെന്നതാണ് നിബന്ധന. ഇതുകൂടാതെ സാംസങ് ഫോൺ നോ-കോസ്റ്റ് ഇഎംഐ വഴി 3,516 രൂപയ്ക്ക് പർച്ചേസ് നടത്താം. പലിശയില്ലാതെ മാസത്തവണയായി ഫോൺ വാങ്ങാനുള്ള മാർഗമാണിത്. ഇത് പരിമിതകാല ഓഫറായതിനാൽ തന്നെ വേഗം സ്റ്റോക്ക് തീരാനും സാധ്യതയുണ്ട്.

Samsung Galaxy S24 Ultra: സ്പെസിഫിക്കേഷൻ

സാംസങ് ഗാലക്സി S24 അൾട്രാ ഫോൺ 6.8-ഇഞ്ച് വലിപ്പമുള്ള സ്മാർട്ഫോണാണ്. ഇതിന്റെ സ്ക്രീനിന് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണിത്. 120Hz റിഫ്രഷ് റേറ്റാണ് ഇതിനുള്ളത്. 2,600 nits വരെ പീക്ക് ബ്രൈറ്റ്നെസ് ഇതിനുണ്ട്.

ഫോണിന് പെർഫോമൻസ് നൽകുന്നതിനായി സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് കൊടുത്തിട്ടുണ്ട്. ലൈവ് ട്രാൻസ്ലേഷൻ, സർക്കിൾ ടു സെർച്ച്, നോട്ട് അസിസ്റ്റ് തുടങ്ങിയ AI ഫീച്ചറുകളും ഈ സ്മാർട്ഫോണിലുണ്ട്.

200MP മെയിൻ സെൻസറാണ് ഈ സാംസങ് ഫോണിലുള്ളത്. 50MP 5x ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാ-വൈഡ് ലെൻസും ഇതിലുണ്ട്. 10MP 3x ഒപ്റ്റിക്കൽ സൂമുള്ള ലെൻസും ഫോണിലുണ്ട്. ഇങ്ങനെ ക്വാഡ്-റിയർ ക്യാമറയിലൂടെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നിങ്ങൾക്ക് ലഭിക്കും.

ഫോണിന്റെ മുൻവശത്ത്, 12 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു. 5,000mAh ബാറ്ററിയും ഈ സാംസങ് ഗാലക്സി S24 അൾട്രാ ഫോണിൽ നൽകിയിട്ടുണ്ട്.

Also Read: 200MP+10MP+12MP+10MP ക്യാമറയുള്ള Black Samsung ഫോണിന് Special ഓഫർ, ഫ്ലിപ്കാർട്ടിൽ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :