1TB സപ്പോർട്ടും Snapdragon 7 Gen 3 കരുത്തുമുള്ള OnePlus 5G 19998 രൂപയ്ക്ക് ആമസോണിൽ…

Updated on 07-Apr-2025
HIGHLIGHTS

ആമസോണിൽ ഈ വൺപ്ലസ് മിഡ് റേഞ്ചിന് ഇപ്പോൾ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണാണ് വൺപ്ലസ് നോർഡ് സിഇ4

ഇതിൽ 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൌകര്യമുണ്ട്

1TB സപ്പോർട്ടും Snapdragon 7 Gen 3 കരുത്തുമുള്ള OnePlus 5G ഇതാ വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോണിൽ ഈ വൺപ്ലസ് മിഡ് റേഞ്ചിന് ഇപ്പോൾ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. 19998 രൂപയ്ക്ക് OnePlus Nord CE4 വാങ്ങാനുള്ള സുവർണാവസരമാണിത്.

OnePlus 5G ഇതാ വിലക്കിഴിവിൽ

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണാണ് വൺപ്ലസ് നോർഡ് സിഇ4. ഇതിൽ 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൌകര്യമുണ്ട്. 8ജിബി റാം വേരിയന്റിന് ലോഞ്ച് സമയത്തും പിന്നീട് റീട്ടെയിൽ ഷോപ്പിങ്ങിലും 24999 രൂപയാണ് വില. എന്നാൽ ആമസോണിൽ നിന്ന് 12 ശതമാനം കിഴിവിൽ നിങ്ങൾക്ക് ഫോൺ ലഭിക്കും. പരിമിതകാല ഓഫറിൽ ഫോണിന് ആമസോൺ എന്ന ഇ-കൊമേഴ്സ് സൈറ്റാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.

OnePlus Nord CE4 5G

ഈ വൺപ്ലസ് നോർഡ് സിഇ4ന്റെ ഇപ്പോഴത്തെ വില 21998 രൂപയാണ്. എന്നാൽ ഐസിഐസിഐ ബാങ്ക് വഴി 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും നേടാം. 990 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഫോണിന് നേടാം. 20,400 രൂപയ്ക്ക് ആമസോൺ വൺപ്ലസ് നോർഡ് സിഇ4-ന് എക്സ്ചേഞ്ച് ഡീലും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: Exclusive Offer: 30X സ്പേസ് സൂം, 1TB സ്റ്റോറേജുള്ള Samsung Galaxy FE ഫോൺ 35000 രൂപയ്ക്ക് താഴെ വാങ്ങാം

OnePlus Nord CE4: പ്രത്യേകതകൾ എന്തെല്ലാം?

6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് വൺപ്ലസ് ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 1,080 × 2,412 പിക്‌സൽ റെസല്യൂഷനുണ്ട്. ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ് സ്മാർട്ട്‌ഫോണിലുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു.

ആൻഡ്രോയിഡ് 14 OS-ൽ ഈ വൺപ്ലസ് സ്മാർട്ഫോൺ പ്രവർത്തിക്കുന്നു. ഫോണിന് പിന്നിൽ ഒരു ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. 50MP പ്രൈമറി ക്യാമറയാണ് ഈ മിഡ് റേഞ്ചിലുള്ളത്. സെക്കൻഡറി ക്യാമറയായി 8MP സെൻസറും കൊടുത്തിട്ടുണ്ട്. സെൽഫി, വീഡിയോ കോളുകൾക്കായി ഫോണിൽ 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.

വൺപ്ലസ് നോർഡ് സിഇ4-നെ പവറാക്കുന്നതിന് വമ്പൻ ബാറ്ററിയാണുള്ളത്. വൺപ്ലസ് ഇതിൽ 5500 mAh ബാറ്ററി നൽകിയിരിക്കുന്നു. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഈ വൺപ്ലസ് ഫോണിൽ 5G, Wi-Fi, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുണ്ട്. കൂടാതെ, GPS/A-GPS, USB ടൈപ്പ്-C സപ്പോർട്ടും വൺപ്ലസ് 5ജി ഉറപ്പുനൽകുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :