MOTOROLA Edge 5G
MOTOROLA Edge 5G സ്മാർട്ഫോൺ ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ടിൽ 3000 രൂപയുടെ ഡിസ്കൌണ്ട് പ്രഖ്യാപിച്ചു. 50MP + 13MP സെൻസറിന്റെ ഡ്യുവൽ ക്യാമറയുള്ള മോട്ടറോള സ്മാർട്ഫോണാണിത്. ഇന്ത്യയിൽ മിഡ് റേഞ്ച് വിഭാഗത്തിൽ ജനപ്രിയമായ MOTOROLA Edge 60 Fusion 5ജിയ്ക്കാണ് ഓഫർ.
25,999 രൂപയാണ് മോട്ടറോളയുടെ എഡ്ജ് 60 ഫ്യൂഷന്റെ വിപണി വില. എന്നാൽ ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോണിന് 22,999 രൂപയാണ് വിലയാകുന്നത്. വിപണി വിലയിൽ നിന്ന് 3000 രൂപയുടെ ഡിസ്കൌണ്ട് മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ലഭിക്കുന്നു. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്കുമുണ്ട്. പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ 19000 രൂപയ്ക്ക് മോട്ടോ എഡ്ജ് 60 ഫ്യൂഷൻ സ്വന്തമാക്കാം.
പ്രീമിയം ഡിസൈനും മികച്ച ഫീച്ചറുമുള്ള ഹാൻഡ്സെറ്റാണിത്. 6.7 ഇഞ്ച് വലുപ്പമുള്ള 1.5K pOLED ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ ഫോണിനുണ്ട്. 120Hz റിഫ്രഷ് റേറ്റും 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്സുമുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് കോർണിങ് ഗോറില്ല Glass 7i പ്രൊട്ടക്ഷനിലാണ് നിർമിച്ചിരിക്കുന്നത്.
മീഡിയാടെക് ഡൈമൻസിറ്റി 7400 SoC ചിപ്സെറ്റാണ് ഫോണിലുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിങ്ങിന് ഇണങ്ങുന്ന ഹാൻഡ്സെറ്റാണിത്. 256ജിബി വരെയുള്ള സ്റ്റോറേജ് സപ്പോർട്ട് ഫോണിന് ലഭിക്കുന്നു. എങ്കിലും മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനമുണ്ട്.
ഫോണിൽ ഡ്യുവൽ റിയർ ക്യാമറയുണ്ട്. 50MP Sony LYTIA 700C പ്രൈമറി സെൻസറുണ്ട്. OIS സപ്പോർട്ടുള്ള സെൻസറാണിത്. ഫോണിൽ 13MP അൾട്രാവൈഡ് ലെൻസും കൊടുത്തിരിക്കുന്നു. 32MP ഫ്രണ്ട് ക്യാമറയുണ്ട്. ഇത് മികച്ച സെൽഫി ഷോട്ടുകൾക്കും, 4K വീഡിയോ റെക്കോർഡിങ്ങിനും നല്ലതാണ്.
5500mAh-ന്റെ വലിയ ബാറ്ററിയാണ് മോട്ടറോള ഈ മിഡ് റേഞ്ച് ഫോണിൽ കൊടുത്തിരിക്കുന്നത്. 68W TurboPower ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന കരുത്തൻ ബാറ്ററിയാണ് ഇതിലുള്ളത്. ഒരു മണിക്കൂറിനുള്ളിൽ ഫോണിൽ 100% ചാർജാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Also Read: Superb Offer! 525W Dolby Soundbar 76 ശതമാനം ഡിസ്കൗണ്ടിൽ! വേഗം വാങ്ങിയാൽ ലാഭം!
ആൻഡ്രോയിഡ് 15 അധിഷ്ഠിതമായ ഹലോ യുഐ ആണ് ഫോണിലുള്ളത്. 3 വർഷത്തെ ആൻഡ്രോയിഡ് OS അപ്ഗ്രേഡുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും മോട്ടോറോള ഓഫർ ചെയ്യുന്നു. IP68/IP69 റേറ്റിങ്ങുള്ളതിനാൽ ഇത് പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കുന്നു. MIL-STD-810H മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ കൊടുത്തിരിക്കുന്നു. സെർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള Moto AI സപ്പോർട്ടും മോട്ടറോള എഡ്ജ് 60 ഫ്യൂഷനിലുണ്ട്.