23000 രൂപയ്ക്ക് Stylus സപ്പോർട്ടുള്ള 1TB Motorola Edge 60 Stylus! ഇന്നെത്തുന്ന ഫോൺ എന്തുകൊണ്ട് വാങ്ങാം?

Updated on 15-Apr-2025
HIGHLIGHTS

മോട്ടറോള എഡ്ജ് 60 സ്റ്റൈലസിൽ സ്റ്റൈലസ് സപ്പോർട്ടുണ്ടായിരിക്കും

സ്റ്റൈലിഷ് ഡിസൈനും സ്റ്റൈലസ് സപ്പോർട്ടും മാത്രമല്ല, ഇതിൽ ശക്തമായ പ്രോസസറുമുണ്ടാകും

ലഭിക്കുന്ന വിവരം അനുസരിച്ച് ഇതിന് 23000 രൂപയോ അതിൽ താഴെയോ ആയിരിക്കും വിലയാകുക

മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് Motorola Edge 60 Stylus വരുന്നു. നിരവധി ആവേശകരമായ ഫീച്ചറുകളുള്ള ഫോണാണ് മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്. ഏപ്രിൽ 15-ന് ഫോൺ ലോഞ്ച് ചെയ്യുകയാണ്. സ്റ്റൈലിഷ് ഡിസൈനും സ്റ്റൈലസ് സപ്പോർട്ടും മാത്രമല്ല, ഇതിൽ ശക്തമായ പ്രോസസറുമുണ്ട്.

Motorola Edge 60 Stylus ലോഞ്ച്, വില

മോട്ടറോള ഔദ്യോഗികമായി വില വെളിപ്പെടുത്തിയിട്ടില്ല. എന്നാലും ലഭിക്കുന്ന വിവരം അനുസരിച്ച് ഇതിന് 23000 രൂപയോ അതിൽ താഴെയോ ആയിരിക്കും വിലയാകുക. 8 ജിബി + 256 ജിബി വേരിയന്റിന് ഏകദേശം 22,999 രൂപ വിലയുണ്ടാകുമെന്നാണ് ലീക്കായ വിവരങ്ങൾ.

Motorola Edge 60 stylus

Moto Edge 60 Stylus ഫീച്ചറുകൾ എന്തൊക്കെ?

മോട്ടറോള എഡ്ജ് 60 സ്റ്റൈലസിൽ 120Hz റിഫ്രഷ് റേറ്റുണ്ട്. ഇതിന് 300Hz ടച്ച് സാമ്പിൾ റേറ്റ് വരുന്നു. 6.7 ഇഞ്ച് pOLED ഡിസ്‌പ്ലേയാണുള്ളത്. 1.5K റെസല്യൂഷൻ മോട്ടറോള എഡ്ജ് 60 സ്റ്റൈലസിനുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നതെന്നാണ് സൂചന. സുഗമമായ മൾട്ടിടാസ്കിംഗ്, തടസ്സമില്ലാത്ത പെർഫോമൻസുമുള്ള ശക്തമായ ചിപ്പാണ് ഫോണിലുള്ളത്. 8GB LPDDR4X റാമുമായി ജോടിയാക്കിയ ഈ ഉപകരണത്തിന് സോഷ്യൽ മീഡിയ ബ്രൗസിംഗ് മുതൽ വീഡിയോ എഡിറ്റിംഗ് വരെ മികച്ച രീതിയിൽ ചെയ്യാനാകും.

256GB UFS 2.2 സ്റ്റോറേജ് ഈ മോട്ടറോള ഫോണിനുണ്ടാകും. മോട്ടോ എഡ്ജ് 60 സ്റ്റൈലസിന് microSD കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുമാകും.

ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഈ മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് ഫോൺ മികച്ച ഓപ്ഷനാണ്. മിഡ് റേഞ്ച് ബജറ്റുകാർക്ക് വിലക്കുറവിൽ ലഭിക്കുന്ന മികച്ച ക്യാമറ ഫോണാണിത്. 50MP സോണി Lytia 700C പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ക്യാമറ യൂണിറ്റിലേക്ക് വന്നാൽ 13MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് ഉൾപ്പെടുന്നു.

ഏറ്റവും മികച്ച ക്വാളിറ്റിയിൽ സെൽഫി ഷോട്ടുകൾക്കായി ഇതിൽ 32MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ട് ഈ ഫോണിലുണ്ട്. ക്വിക്ക് വീഡിയോ ഷൂട്ട് ചെയ്യുകയാണെങ്കിലും സൂര്യാസ്തമയം പകർത്തുന്നതിനുമെല്ലാം ഇത് മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. IP68 റേറ്റിങ്ങുള്ള ഫോണാണ് വരാനിരിക്കുന്നത്. ഈ മോട്ടറോള സെറ്റിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ടും, MIL-STD-810H മിലിറ്ററി ഗ്രേഡ് സർട്ടിഫിക്കേഷനുമുണ്ട്.

ആൻഡ്രോയിഡ് 15 ആയിരിക്കും ഫോണിലെ സോഫ്റ്റ് വെയർ. ഇതിൽ ടർബോ പവർ സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Motorola Stylus സപ്പോർട്ടും ഡിസൈനും

മോട്ടറോള എഡ്ജ് 60 സ്റ്റൈലസിൽ സ്റ്റൈലസ് സപ്പോർട്ടുണ്ടായിരിക്കും. സ്റ്റൈലസ് ഉപയോക്താക്കളെ സ്‌ക്രീനിൽ നേരിട്ട് എഴുതുന്നതിനും മറ്റും ഒരു പേന പോലെ പ്രവർത്തിക്കും. സ്കെച്ച് ചെയ്യാനും അല്ലെങ്കിൽ ഡോക്യുമെന്റുകൾ വരയിടാനും മറ്റും ഇങ്ങനെ സാധിക്കും. ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വളരെ സൌകര്യപ്രദമായ ഫീച്ചറാണ് സ്റ്റൈലസ് സപ്പോർട്ട്.

Also Read: Vishu Offer: ഡ്രീം ഫോൺ Samsung Galaxy Ultra ബാങ്ക് ഓഫറൊന്നുമില്ലാതെ വമ്പിച്ച ഡിസ്കൗണ്ടിൽ വിൽക്കുന്നു…

വീഗൻ ലെതർ ബാക്കിൽ, മിനുസമാർന്ന ഡിസൈനും, പ്രീമിയം ലുക്കും ഇതിനുണ്ടായിരിക്കും. പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ സർഫ് ദി വെബ് നിറങ്ങളിലായിരിക്കും മോട്ടറോള വരുന്നതെന്ന് പ്രതീക്ഷിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :