12 GB റാം, 256 GB സ്റ്റോറേജ്; Redmiയുടെ മിഡ്-റേഞ്ച് എഡിഷൻ ചില്ലറക്കാരനല്ല

Updated on 28-Apr-2023
HIGHLIGHTS

ചൈനീസ് വിപണിയിലേക്ക് റെഡ്മിയുടെ ഏറ്റവും പുതിയ മോഡൽ എത്തുകയാണ്

റെഡ്മി നോട്ട് 12 5Gയേക്കാൾ മികച്ച ഫോണാണ് Redmi Note 12R Pro എന്നാണ് റിപ്പോർട്ടുകൾ

റെഡ്മിയുടെ അത്യുഗ്രൻ ഫോണാണ് ഏപ്രിൽ 29ന് വിപണിയിലേക്ക് കടന്നുവരുന്നത്. 48 MP ക്യാമറയും, ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറുമായി വരുന്ന Redmi Note 12R Pro കമ്പനിയുടെ 5G ഫോണാണ്. റെഡ്മി നോട്ട് 12 5Gയേക്കാൾ മികച്ച ഫോണാണ് ഈ പുതുപുത്തൻ മൊബൈൽ ഫോണെന്നതിൽ യാതൊരു സംശയവുമില്ല. റെഡ്മി നോട്ട് 12ആറിന്റെ ഡിസ്‌പ്ലേയും, ബാറ്ററി കപ്പാസിറ്റിയും ആകർഷകമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പേ Redmi Note 12R Proയുടെ ഫീച്ചറുകളും പ്രചരിക്കുകയാണ്. 

Redmi Note 12R Proയുടെ പ്രധാന ഫീച്ചറുകൾ

Redmi Note 12R Pro 5G ചൈനയിൽ ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായാണ് എത്തുന്നത്. ഫോണിന് അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് സൂചന. ഫോൺ 120Hz റീഫ്രെഷ് റേറ്റോടെയാണ് വരുന്നത്. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമോടെയാണ് Redmi വരുന്നത്. 

ക്യാമറ അത് കണ്ടറിയേണ്ടത് തന്നെ….

ഡ്യുവൽ ക്യാമറയോടെ വരുന്ന Redmi Note 12R Proയിൽ 48 MP പ്രധാന ക്യാമറ സെൻസറും,  8എംപി ഫ്രണ്ട് ക്യാമറയുമുണ്ടാകും. കൂടാതെ, 2MP ഡെപ്ത് സെൻസറും ഫോണിൽ ഉൾപ്പെടുത്തുന്നു. ഗോൾഡ്, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ വരികയെന്ന് ഷവോമി അറിയിച്ചിരുന്നു.

Redmi Note 12R Proയുടെ ബാറ്ററി

5000 mAhന്റേതായിരിക്കും റെഡ്മിയുടെ ഈ പുതിയ മോഡലിന്റെ ബാറ്ററി. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന റെഡ്മി നോട്ട് 12ആർ പ്രോയിൽ 3.5 mm ഹെഡ്‌ഫോൺ ജാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.  യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്. 

 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :