Moto G54 Huge Discount: 12GB പവർഫുൾ Moto 5G ഫോണിന്റെ വില 3000 രൂപ വെട്ടിക്കുറച്ചു!

Updated on 12-Mar-2024
HIGHLIGHTS

Moto G54 ഇപ്പോൾ വെറും 15,000 രൂപയ്ക്ക് ലഭിക്കുന്നതാണ്

Motorola-യുടെ ബജറ്റ് ഫ്രെണ്ട്ലി സ്മാർട്ഫോണുകളാണിവ

രണ്ട് വേരിയന്റുകൾക്കും ഇപ്പോൾ ഓഫറുണ്ട്

12GB Moto G54 ഇപ്പോൾ വെറും 15,000 രൂപയ്ക്ക്! വിശ്വാസമാകുന്നില്ല അല്ലേ? നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്ന 5G ഫോണാണിത്. Motorola-യുടെ ബജറ്റ് ഫ്രെണ്ട്ലി സ്മാർട്ഫോണുകളാണിവ.

ഇതിൽ രണ്ട് വേരിയന്റുകൾക്കും ഇപ്പോൾ ഓഫറുണ്ട്. 8ജിബി സ്റ്റോറേജിന് 2000 രൂപയുടെ വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 12ജിബിയുടെ ഉയർന്ന റാം ഫോണിനാകട്ടെ 3000 രൂപയുടെ ഡിസ്കൌണ്ടുമുണ്ട്.

Moto G54 5G ഫീച്ചറുകൾ

1080×2400 പിക്സൽ റെസല്യൂഷനുള്ള ഫോണാണ് മോട്ടോ ജി54. ഇതിന് 6.5 ഇഞ്ച് FHD+ ഡിസ്പ്ലേയാണുള്ളത്. 120Hz റീഫ്രെഷ് റേറ്റും 560 nits വരെ പീക്ക് ബ്രൈറ്റ്‌നെസ്സും ഫോണിനുണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടറോള ഫോൺ പ്രവർത്തിക്കുന്നത്.

Moto G54 5G

ഫോണിന്റെ പ്രധാന സവിശേഷത അതിന്റെ ബാറ്ററി തന്നെയാണ്. കാരണം മോട്ടോ ജി54ലുള്ളത് 6000 mAh ബാറ്ററിയാണ്. ഇത് 30W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. IP54 റേറ്റിങ്ങാണ് സ്മാർട്ഫോണിനുള്ളത്. ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് സെറ്റ് ചെയ്തിട്ടുള്ളത്.

Moto G54 5G വേരിയന്റുകൾ

കഴിഞ്ഞ സെപ്തംബറിൽ റിലീസ് ചെയ്ത ഫോണുകളാണ് മോട്ടറോള G54 5G. ഇത് പ്രധാനമായും 2 വേരിയന്റുകളിലാണ് വരുന്നത്. ഒന്നാമത്തേത് 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണാണ്. രണ്ടാമത്തെ മോട്ടോ ജി54 12GB+256GB വേരിയന്റാണ്. ഇതിൽ നിങ്ങൾക്ക് 1TB വരെ മൈക്രോ എസ്ഡി കാർഡ് ചേർത്ത് സ്റ്റോറേജ് വികസിപ്പിക്കാം.

ഓഫറും വിൽപ്പനയും

മോട്ടോ ജി54ന് ഫ്ലിപ്കാർട്ടിലാണ് ഇപ്പോൾ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 8ജിബി, 128ജിബി ഫോണിന് 15,999 രൂപയാണ് വിപണി വില. എന്നാൽ സ്പെഷ്യൽ ഓഫറിൽ 13,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

12ജിബിയും 256ജിബിയും ചേർന്ന മോട്ടറോളയ്ക്ക് 18,999 രൂപ വില വരുന്നു. ഇതിന് 3000 രൂപ വിലക്കിഴിവിൽ 15,999 രൂപയ്ക്ക് ലഭ്യമാണ്. മൂന്ന് ആകർഷക നിറങ്ങളിലുള്ള മോട്ടോ ജി54 വിപണിയിലുണ്ട്. മിന്റ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലൂ, പേൾ ബ്ലൂ എന്നീ നിറങ്ങളിൽ പർച്ചേസ് ചെയ്യാം. ഓഫറിൽ വാങ്ങാൻ, Click here.

Read More: iQOO Z9 Launch Soon: 5000mAh ബാറ്ററി, 50MP ക്യാമറ iQOO Z9 ഒരു വിഷയം ഫോണാകും! TECH NEWS

പ്രായമായവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ലോ ബജറ്റ് ഫോണുകളാണ്. എന്നാൽ ഇവയുടെ ക്വാളിറ്റി എത്രത്തോളമുണ്ടെന്ന് ഉറപ്പ് പറയാനാകില്ല. എന്നാൽ മോട്ടറോള നിങ്ങൾക്ക് കിടിലൻ ക്യാമറയും ബാറ്ററിയും നൽകുന്നുണ്ട്. ഇതിന്റെ സ്റ്റോറേജ് ഓപ്ഷനുകളും ഗംഭീരമാണ്. അതിനാൽ ഇപ്പോൾ മോട്ടറോള പ്രഖ്യാപിച്ച ഈ വിലക്കിഴിവ് നിങ്ങൾ മാക്സിമം പ്രയോജനപ്പെടുത്തൂ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :