iphone 15
ഐഫോൺ 17 വരാനുള്ള ചൂടൻ ചർച്ചകൾ പുരോഗമിക്കുമ്പോൾ ആമസോണിൽ iPhone 15 റെക്കോഡ് വിലക്കിഴിവിൽ വിൽക്കുന്നു. 128ജിബി സ്റ്റോറേജുള്ള ഐഫോൺ 15 ഫോണിനാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. 15 ശതമാനം കിഴിവോടെ ഐഫോണുകൾക്ക് അപൂർവ്വമായി ലഭിക്കുന്ന ഓഫറാണിത്. ആമസോണിൽ ബാങ്ക് ഓഫറുകളൊന്നും കൂടാതെ 10000 രൂപയ്ക്ക് അടുത്ത് ഡിസ്കൌണ്ടുണ്ട്.
ഐഫോൺ 15 സ്മാർട്ഫോണിന്റെ 128ജിബി വേരിയന്റിന് 69,900 രൂപയാണ് ഒറിജിനൽ വില. ഇതിൽ നിന്നും 10000 രൂപയ്ക്ക് അടുത്ത് വില വെട്ടിക്കുറച്ചു. 128ജിബി സ്റ്റോറേജുള്ള ബ്ലൂ കളർ വേരിയന്റ് 59,700 രൂപയ്ക്കാണ് വിൽക്കുന്നത്. പിങ്ക് കളറിനും ഇതേ വിലയാണ് ആമസോണിൽ അനുവദിച്ചിരിക്കുന്നത്.
എന്നാൽ പച്ച, കറുപ്പ് നിറങ്ങളിലുള്ള ഫോണിന് 59,900 രൂപയാകുന്നു. ആമസോണിൽ ഈ പ്രീമിയം ഹാൻഡ്സെറ്റിന് ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകൾ അനുവദിച്ചിരിക്കുന്നു. അതുപോലെ വളരെ മികച്ച എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. നിങ്ങൾക്ക് ഫോൺ പർച്ചേസ് സമയത്ത് 1,782 രൂപയുടെ ക്യാഷ്ബാക്ക് നേടാം.
പഴയ ഫോൺ മാറ്റി ഐഫോൺ 15-ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ 52,000 രൂപയ്ക്ക് ഫോൺ ലഭിക്കും. 2,674 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിന് ലഭ്യമാണ്. 256ജിബി സ്റ്റോറേജുള്ള ഐഫോണിന് 13 ശതമാനം ഡിസ്കൌണ്ടാണ് അനുവദിച്ചിട്ടുള്ളത്.
അലൂമിനിയം ഫ്രെയിമിൽ നിർമിച്ച പ്രീമിയം സെറ്റാണ് ഐഫോൺ 15. ഇതിന്റെ പിൻവശത്ത് മനോഹരമായ ഗ്ലാസ് ബാക്ക് പാനലാണ് കൊടുത്തിരിക്കുന്നത്. പൊടി, ജലം പ്രതിരോധിക്കുന്നതിന് IP68 റേറ്റിങ്ങുണ്ട്.
ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്ന 6.1 ഇഞ്ച് സൂപ്പർ റെറ്റിന OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ സെറാമിക് ഷീൽഡ് ഗ്ലാസ് ആണ് നൽകിയിരിക്കുന്നത്.
ഐഫോൺ 15 സ്മാർട്ഫോണിൽ ആപ്പിൾ A16 ബയോണിക് ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 6 ജിബി റാമും 512 ജിബി സ്റ്റോറേജ് കപ്പാസിറ്റിയും ഫോണിനുണ്ട്.
ഫോട്ടോഗ്രാഫി പ്രേമികൾക്കായി റിയർ ക്യാമറയിൽ ആപ്പിൾ ഡ്യുവൽ സെൻസർ കൊടുത്തിരിക്കുന്നു. എന്നുവച്ചാൽ 48MP, 12MP ചേർന്നതാണ് ഫോണിലെ ഡ്യുവൽ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐഫോൺ 15 ഫോണിന് പവർ നൽകുന്നത് 3349mAh ബാറ്ററിയാണ്. ഈ സ്മാർട്ഫോൺ 15W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.