Redmi Note 15 5G launching with 4k video support 108mp camera
108MP Mater Pixel Edition ക്യാമറയുള്ള റെഡ്മി നോട്ട് 15 5ജി ഇന്ത്യയിലേക്ക്. Redmi Note 15 5G ചൈനയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറങ്ങിയിരുന്നു. പുതുവർഷത്തിൽ സ്മാർട്ട് ഫോൺ ഇന്ത്യയിലേക്കും വരുന്നു. അര വർഷം കാത്തിരുന്നായാലും റെഡ്മിയുടെ ഇന്ത്യൻ ലോഞ്ചിനായി ടെക് പ്രേമികൾ കാത്തിരിക്കുകയാണ്. സ്മാർട്ട് ഫോൺ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തി.
ഷവോമിയുടെ മിഡ്-റേഞ്ച് 5G സ്മാർട്ട്‌ഫോണാണ് റെഡ്മി നോട്ട് 15 5G. 2026 ജനുവരി 6 ന് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്.
റെഡ്മി നോട്ട് 15 5G സ്മാർട്ട് ഫോൺ ലോഞ്ചിന് ശേഷം mi.com, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ ലഭ്യമാകും. ആമസോൺ സൈറ്റിലും ഹാൻഡ്സെറ്റ് ലഭ്യമാകും. ഈ ഫോണിനൊപ്പം റെഡ്മി പാഡ് 2 പ്രോയും വരുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ചൈനീസ് മോഡലിൽ ഷവോമി ഉൾപ്പെടുത്തിയത് 50MP ക്യാമറയാണ്. എന്നാൽ ഇന്ത്യയിൽ വരുന്ന വേരിയന്റിൽ OIS സപ്പോർട്ട് ചെയ്യുന്ന 108MP പ്രൈമറി ക്യാമറയാണ് കൊടുക്കുന്നത്. ഇത് 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യും.
30% CPU, 10% GPU ബൂസ്റ്റ് ലഭിക്കുന്ന സ്നാപ്ഡ്രാഗൺ 6 Gen 3 SoC പ്രോസസറാകും ഫോണിലുണ്ടാകുക. 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണായിരിക്കും ഇത്. ഈ റെഡ്മി ഹാൻഡ്സെറ്റിൽ 5520mAh ബാറ്ററി കൊടുക്കുമെന്നാണ് സൂചന.
പൊടിയും സ്പ്ലാഷ് പ്രതിരോധത്തിനുമായി ഫോൺ IP66 റേറ്റിംഗ് പിന്തുണയ്ക്കുന്നു. 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഇതിന് ലഭിക്കുന്നു. TUV ട്രിപ്പിൾ ഐ കെയർ സർട്ടിഫിക്കേഷനുള്ള 6.77-ഇഞ്ച് FHD+ 120Hz ഡിസ്‌പ്ലേയും ഫോണിലുണ്ടാകും.
ഷവോമിയുടെ Hyper OS 2-നൊപ്പം ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയർ ഇതിലുണ്ടാകും. റെഡ്മി നോട്ട് 15 5ജി ഫോണിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകും. ഇതിൽ നിങ്ങൾക്ക് ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ ലഭിക്കും. അതുപോലെ സ്മാർട്ട് ഫോൺ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ളതാകുമെന്നും പറയുന്നു.