Day 1 Sale: 108MP ക്യാമറ, 5500mAh ബാറ്ററിയുള്ള Infinix GT 30 Pro വിൽപ്പന തുടങ്ങി

HIGHLIGHTS

മാഗ്കേസും, മാഗ്നെറ്റിക് കൂളിങ് ഫാനും ഉൾക്കൊള്ളുന്ന GT ഗെയിമിങ് കിറ്റിനൊപ്പമാണ് ഫോൺ അവതരിപ്പിച്ചത്

ജൂൺ 12 ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന

ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ ടെക്നോളജിയും മനോഹരമായ ഡിസൈനുമുള്ള സ്മാർട്ഫോണാണ് കമ്പനി പുറത്തിറക്കിയത്

Day 1 Sale: 108MP ക്യാമറ, 5500mAh ബാറ്ററിയുള്ള Infinix GT 30 Pro വിൽപ്പന തുടങ്ങി

ഗെയിമിങ് പ്രേമികൾക്കായി ഡിസൈൻ ചെയ്ത Infinix GT 30 Pro വിൽപ്പന ആരംഭിച്ചു. ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ ടെക്നോളജിയും മനോഹരമായ ഡിസൈനുമുള്ള സ്മാർട്ഫോണാണ് കമ്പനി പുറത്തിറക്കിയത്. മാഗ്കേസും, മാഗ്നെറ്റിക് കൂളിങ് ഫാനും ഉൾക്കൊള്ളുന്ന GT ഗെയിമിങ് കിറ്റിനൊപ്പമാണ് ഫോൺ അവതരിപ്പിച്ചത്. ഇൻഫിനിക്സ് ജിടി 30 പ്രോയുടെ വിലയും വിൽപ്പനയും സ്പെസിഫിക്കേഷനുകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Infinix GT 30 Pro വില, ഓഫർ

ജൂൺ 12 ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. ഫ്ലിപ്കാർട്ട് വഴിയാണ് സെയിൽ നടത്തുന്നത്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 24,999 രൂപയാകുന്നു. 12GB റാമും 256GB സ്റ്റോറേജുമുള്ള ഇൻഫിനിക്സ് ജിടി 30 പ്രോയ്ക്ക് 26,999 രൂപയാണ് വില.

infinix gt 30 pro

2000 രൂപ വരെ ICICI ബാങ്ക് ഇളവ് നേടാം. 1999 രൂപയ്ക്ക് MagCase, മാഗ്നെറ്റിക് കൂളിങ് ഫാനുകൾ ഉൾപ്പെടുന്ന ഗെയിമിങ് കിറ്റ് ലഭിക്കും. പക്ഷേ ഫോണിനൊപ്പം നിങ്ങൾക്ക് 1,199 രൂപയ്ക്ക് ഗെയിമിങ് കിറ്റ് നേടാവുന്നതാണ്.

ഇൻഫിനിക്സ് GT 30 Pro സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: ഇൻഫിനിക്സ് ജിടി 30 പ്രോയിൽ 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനുള്ള ഫോണാണിത്. 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. HDR ടെക്നോളജിയെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീനിന് 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ട്.

പ്രോസസർ: മാലി-ജി615 ജിപിയുവുമായി ബന്ധിച്ചിട്ടുള്ള മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് പ്രോസസറാണ് ഫോണിലുള്ളത്. ഇത് 12 ജിബി വരെ LPDDR5X റാമും 256 ജിബി UFS 4.0 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ഫോണാണ്.

ബാറ്ററി: 5,500mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഗെയിമിങ് ഫോൺ 45W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇത് 30W വയർലെസ്, 10W റിവേഴ്സ് വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 5W റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടും ഈ മിഡ് റേഞ്ച് സെറ്റിനുണ്ട്.

ഒഎസ്: XOS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് രണ്ട് വർഷത്തെ ഒഎസ് അപ്ഡേറ്റ് നൽകുന്നു. 3 വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡും സ്മാർട്ഫോണിനുണ്ട്.

ക്യാമറ: 108 മെഗാപിക്സലാണ് ഫോണിലെ പ്രൈമറി സെൻസർ. 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഡ്യുവൽ റിയർ യൂണിറ്റിലുണ്ട്. 13 മെഗാപിക്സലിന്റെ ഫ്രണ്ട് സെൻസറാണ് സ്മാർട്ഫോണിൽ കൊടുത്തിട്ടുള്ളത്.

കണക്റ്റിവിറ്റി: Wi-Fi 6, NFC കണക്റ്റിവിറ്റി ഫീച്ചറുകളെ ഫോൺ പിന്തുണയ്ക്കുന്നു. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിൽ കൊടുത്തിരിക്കുന്നു.

Also Read: itel Zeno Launched: 5G സപ്പോർട്ടുള്ള 5000mAh ബാറ്ററിയുടെ പുത്തൻ ഫോൺ 9299 രൂപയ്ക്ക്, 1000 രൂപ ഡിസ്കൗണ്ടും

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo