നിങ്ങൾ അന്വേഷിക്കുന്നത് സ്റ്റൈലിഷ് ഡിസൈനിലുള്ള, മികച്ച ഫോട്ടോഗ്രാഫിയുള്ള ഫോണാണോ? എങ്കിൽ ഇതിന് വലിയ തുകയാകില്ല. കാരണം ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി Amazon ഇതുവരെയുള്ളതിൽ വച്ച് കിടിലൻ ഓഫർ അനുവദിച്ചിട്ടുണ്ട്. 108MP AI OIS ക്യാമറയുള്ള കിടിലൻ 5G Phone നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങാം.
എന്നുവച്ചാൽ 20000 രൂപയ്ക്ക് താഴെ സ്മാർട്ഫോണിന്റെ വിലയെത്തിയിട്ടുണ്ട്. ഇതിന് വളരെ മികച്ച ഇഎംഐ ഡീലും ബാങ്ക് ഓഫറും കൂടാതെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു.
108 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ഫോൺ ആണിത്. HONOR X9c 5G ഫോണിനാണ് കിഴിവ്. 8GB RAM, 256GB ഇന്റേണൽ സ്റ്റോറേജിനുള്ള ഹോണർ ഹാൻഡ്സെറ്റാണിത്. 27,999 രൂപയ്ക്കാണ് ഹോണർ എക്സ്9സി ലോഞ്ച് ചെയ്തത്. 29 ശതമാനം ഫ്ലാറ്റ് ഇളവും, ബാങ്ക് ഡിസ്കൌണ്ടും ഫോണിന് ലഭിക്കുന്നു.
19,998 രൂപയ്ക്ക് ആമസോൺ ഇപ്പോൾ വിൽക്കുന്നു. ഹോണർ സ്റ്റൈലിഷ് 5ജി ഫോൺ 20000 രൂപയ്ക്കും താഴെ വിൽക്കുന്ന സുവർണാവസരമാണിത്. എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 475 രൂപ വരെ ഇഎംഐ ഡീലും ആമസോൺ തരുന്നു.
നിങ്ങൾക്ക് വേണമെങ്കിൽ സ്മാർട്ഫോൺ ആകർഷകമായ എക്സ്ചേഞ്ച് ഡീലിൽ സ്വന്തമാക്കാം. ഈ 5ജി ഹാൻഡ്സെറ്റ് 18,750 രൂപയ്ക്ക് വിൽക്കുന്നു. 970 രൂപയുടെ ഇഎംഐ ഡീലും നിങ്ങൾക്ക് ലഭിക്കും. മികച്ച ക്യാമറ, ഡിസ്പ്ലേ, ഡിസൈനുള്ള ഫോൺ നോക്കുന്നവർക്ക് ഇത് അനുയോജ്യമായ മോഡലാണ്.
108MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. ഒപ്റ്റിക്കൽ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ റിയർ ക്യാമറയിലുണ്ട്. ഇതിൽ AI ഇറേസ്, മോഷൻ സെൻസിംഗ് പോലുള്ള AI സപ്പോർട്ടിങ് ഫീച്ചറുകളുണ്ട്.
1.5K റെസല്യൂഷനുള്ള 6.78 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേ ഇതിലുണ്ട്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 4,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ് നൽകിയിരിക്കുന്നു. ക്വാൽകോം SM6450 സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസർ ഫോണിന് മികച്ച പെർഫോമൻസ് കൊടുക്കുന്നു.
ഹോണർ എക്സ്9സി 5ജിയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0 സോഫ്റ്റ് വെയറാണുള്ളത്. ഇതിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സജ്ജീകരണമുണ്ട്. 66W സൂപ്പർ പവർ ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 6600mAh സിലിക്കൺ കാർബൺ ബാറ്ററിയുണ്ട്.
Also Read: 7000mAh പവർഫുൾ iQOO 15 5G ‘യൂത്ത് വൈബ് ഫോൺ’ പുറത്തിറങ്ങി, 5 കിടിലൻ ഫീച്ചറുകളും വിലയും