Redmi 13 5G: Xiaomi വാർഷിക ദിനത്തിൽ Launch ചെയ്യുന്നത് 108MP ക്യാമറയുള്ള ബജറ്റ് ഫോൺ
ഇന്ന് വിപണിയിലെത്തുന്ന സ്മാർട്ഫോണാണ് Redmi 13 5G. ക്രിസ്റ്റൽ ഗ്ലാസ് ഡിസൈനിൽ ബജറ്റ് ലിസ്റ്റിലേക്കാണ് ഫോൺ വരുന്നത്. 108MP ക്യാമറയുള്ള സ്മാർട്ഫോണാണ് റെഡ്മി 13 5G.
15000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോണാണ് Xiaomi അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ന റെഡ്മി 12 5G-യുടെ പിൻഗാമിയാണിത്. ഫോണിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകളും വിലയും വിശദമായി അറിയാം.
ഈ റെഡ്മി ഫോണിന്റെ പിൻ പാനലിൽ അതിശയകരമായ ഗ്ലാസ് കവറുണ്ട്. റെഡ്മി 12-ന്റെ ഡിസൈനുമായി സാമ്യമുള്ളതാണ് ഈ റെഡ്മി ഫോൺ.
90Hz റീഫ്രെഷ് റേറ്റാണ് റെഡ്മി 13 5G-യിലുള്ളത്. ഇതിന് 6.79 ഇഞ്ച് ഡിസ്‌പ്ലേയുമുണ്ട്. ഇതിൽ LCD ഡിസ്പ്ലേയായിരിക്കും ലഭിക്കുക. ഫോണിൽ പഞ്ച്-ഹോൾ നോച്ച് ഡിസൈൻ അവതരിപ്പിക്കുമെന്നാണ് സൂചന. കൂടാതെ കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഇതിലുണ്ടാകും.
ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തുന്നത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ റെഡ്മി 13 5G പിന്തുണയ്ക്കും. 5,030mAh ബാറ്ററിയും ഫോണിൽ പായ്ക്ക് ചെയ്തേക്കുമെന്നാണ് സൂചന.
റെഡ്മി 13-ന്റെ മെയിൻ ക്യാമറ 108 മെഗാപിക്സലാണ്. ഡ്യുവൽ ക്യാമറയിലെ മറ്റൊന്ന് 2 മെഗാപിക്‌സൽ സെൻസറായിരിക്കും. സെൽഫികൾക്കായി 8 മെഗാപിക്സൽ മുൻ ക്യാമറയും സ്മാർട്ട്‌ഫോണിലുണ്ടാകും.
ജൂലൈ 9-ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഷവോമി ഫോൺ അവതരിപ്പിക്കുന്നത്. ലോഞ്ച് ആമസോൺ വഴിയാണ് നടക്കുക. ഷവോമിയുടെ 10-ാം വാർഷികമാണ് ഇന്ന്. ഇന്ത്യയിൽ കമ്പനി 10 വർഷം പൂർത്തിയാക്കുന്നു. ഇതേ ദിവസമാണ് പുതിയ ബജറ്റ് ഫോണും പുറത്തിറങ്ങുന്നത്. റെഡ്മി 13 5G ഏകദേശം 15,000 രൂപയ്ക്ക് താഴെയുള്ള ഫോണായിരിക്കും.
Read More: Redmi Note 13 Pro 5G: കടും ചുവപ്പിൽ അണിഞ്ഞൊരുങ്ങി 200MP സെൻസറുള്ള Triple ക്യാമറ ഫോൺ
ഫോണിന്റെ മുൻഗാമിയായ റെഡ്മി 12-ന് 10,999 രൂപയാണ് വില. കുറച്ചുകൂടി അപ്ഗ്രേഡ് ഉള്ളതിനാൽ റെഡ്മി 13 15,000 രൂപ റേഞ്ചിൽ എത്തും. എന്തായാലും ഫോണിന്റെ വിലയെ കുറിച്ച് കമ്പനി വ്യക്തത തന്നിട്ടില്ല.