100W SUPERVOOC ചാർജിങ്ങുള്ള പ്രീമിയം OnePlus 5G ആമസോണിലും ഫ്ലിപ്കാർട്ടിലും Special ഓഫറിൽ

Updated on 07-Jan-2025
HIGHLIGHTS

ഇന്ന് OnePlus 13, OnePlus 13R ഫോണുകൾ ലോഞ്ചിന് എത്തുന്നു

ഫോൺ വിപണിയിലേക്ക് രംഗപ്രവേശം നടത്തുന്നതിന് മുന്നേ വൺപ്ലസ് 12R വില കുറച്ചു

ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണിന് ഗംഭീര കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്

ചൈനീസ് ടെക് ബ്രാൻഡായ വൺപ്ലസ് പ്രീമിയം ഫോണായ OnePlus 5G വില വെട്ടിക്കുറച്ചു. ഇന്ന് OnePlus 13, OnePlus 13R ഫോണുകൾ ലോഞ്ചിന് എത്തുന്നു. ഫോൺ വിപണിയിലേക്ക് രംഗപ്രവേശം നടത്തുന്നതിന് മുന്നേ വൺപ്ലസ് 12R വില കുറച്ചു.

ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണിന് ഗംഭീര കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 16GB RAM, 256GB സ്റ്റോറേജ് വൺപ്ലസ് സ്മാർട്ഫോണിനാണ് ഓഫർ.

OnePlus 12R: ഓഫർ

8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള OnePlus 12R ഫോണിനാണ് കിഴിവ്. 39,000 രൂപ റേഞ്ചിൽ നിങ്ങൾക്ക് സ്മാർട്ട്‌ഫോൺ വാങ്ങാനാകും. എങ്ങനെയാണ് ഫ്ലിപ്കാർട്ടും ആമസോണും ഫോണിന് ഓഫർ അനുവദിച്ചിരിക്കുന്നതെന്ന് മനസിലാക്കാം.

വൺപ്ലസ് 12R: ഫ്ലിപ്കാർട്ട് Discount

45,999 രൂപയ്ക്കാണ് കഴിഞ്ഞ വർഷം ഈ വൺപ്ലസ് ഫോൺ പുറത്തിറക്കിയത്. 39,995
രൂപയ്ക്ക് ഫോണിന്റെ എല്ലാ കളർ വേരിയന്റും ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5% ക്യാഷ്ബാക്ക് നേടാം. 1,407 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. പർച്ചേസിനുള്ള ലിങ്ക്.

ആമസോൺ കിഴിവ്

വൺപ്ലസ് 12R

ഇനി ആമസോണിൽ വാങ്ങുകയാണെങ്കിലും ഏകദേശം ഇതേ കിഴിവ് തന്നെ ലഭിക്കും. 42,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ആമസോണിൽ ICICI ബാങ്ക് കാർഡിലൂടെ 3000 രൂപ കിഴിവ് നേടാം. ഇങ്ങനെ 39,000 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. 1,937.36 നോ കോസ്റ്റ് EMI ഓപ്ഷനും ലഭിക്കുന്നതാണ്. ഇവിടെ നിന്നും വാങ്ങാം.

സൺസെറ്റ് ഡ്യൂൺ, അയൺ ഗ്രേ, കൂൾ ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

OnePlus 12R: സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് LTPO4 AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് HDR 10+, ഡോൾബി വിഷൻ സപ്പോർട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രൊസസറാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 50M പ്രൈമറി ക്യാമറയും, 8MP അൾട്രാവൈഡും, 2MP മാക്രോ ക്യാമറ ക്യാമറയുമാണ് ഇതിലുള്ളത്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറ കൂടി നൽകിയിട്ടുണ്ട്. ഇതിന് 5500mAh ബാറ്ററിയിൽ ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയാണുള്ളത്. എന്നുവച്ചാൽ വെറും 26 മിനിറ്റിനുള്ളിൽ ചാർജ് പൂർത്തിയാകും. ഇതിനായി ഫോണിൽ നൽകിയിട്ടുള്ളത് 100w സൂപ്പർവൂക്ക് ചാർജറാണ്.

Also Read: നമ്മുടെ കിടിലോസ്കി ഫ്ലാഗ്ഷിപ്പ് 200MP Samsung Galaxy S23 Ultra, പകുതി വിലയ്ക്ക്! Bumper Offer

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :