Samsung Galaxy A35 5G
50 MP Triple ക്യാമറ Samsung Galaxy A35 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാം. പവർഫുൾ ബാറ്ററിയും മികച്ച ഡിസ്പ്ലേയുമുള്ള ബജറ്റ് ഫ്രണ്ട്ലി Samsung 5G ഫോണാണ് എ സീരീസിലുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന കിടിലൻ ക്യാമറയുള്ള സ്മാർട്ഫോണാണിത്.
സ്റ്റൈലിഷ് ഡിസൈനിലുള്ള ഈ എ സീരീസ് ഹാൻഡ്സെറ്റിന് കിടിലൻ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കുന്നു. ആമസോണിൽ 8GB റാമും, 128ജിബി സ്റ്റോറേജുമുള്ള ഫോൺ 40 ശതമാനം കിഴിവിൽ വിൽക്കുന്നു. 28999 രൂപയാണ് ഗാലക്സി എ35 5ജിയുടെ വില. എന്നാൽ ഇത് 20,320 രൂപയ്ക്ക് ലഭിക്കും. 1TB വരെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാം.
എക്സ്ചേഞ്ചിലൂടെ 1000 രൂപയുടെ അധിക ഇളവും ലഭിക്കും. 980 രൂപ വരെ ഇഎംഐ ഓഫറും സാംസങ് എ35 5ജിയ്ക്ക് അനുവദിച്ചിരിക്കുന്നു. ഈ ഓഫർ ഓസം നേവിയിലുള്ള സാംസങ് ഗാലക്സി എ35-ന് വേണ്ടിയാണ്. സ്മാർട്ഫോൺ കിടിലൻ ഡിസ്കൌണ്ടിൽ വാങ്ങാൻ ഇപ്പോൾ തന്നെ ആമസോണിലേക്ക് വിട്ടോളൂ…
ഡിസ്പ്ലേ: 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സാംസങ് ഫോണിലുള്ളത്. ഡിസ്പ്ലേയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 1,900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും നൽകിയിട്ടുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് Victus+ പ്രൊട്ടക്ഷനുള്ളതിനാൽ പോറലിൽ നിന്ന് സ്മാർട്ഫോണിന് സംരക്ഷണം ലഭിക്കും. IP67 റേറ്റിങ്ങുള്ള ഫോണാണ് സാംസങ് ഗാലക്സി എ35 5ജി.
പ്രോസസർ: സാംസങ്ങിന്റെ Exynos 1380 ചിപ്സെറ്റാണ് ഇതിലുള്ളത്. ഈ ഒക്ടാ-കോർ ചിപ്പിൽ 2.4 GHz-ൽ പ്രവർത്തിക്കുന്ന നാല് കോർടെക്സ്-A78 കോറുകളുണ്ട്. 2.0 GHz-ൽ നാല് കോർടെക്സ്-A55 കോറുകളും കൊടുത്തിരിക്കുന്നു. സാംസങ് ഫോണിൽ ഗ്രാഫിക്സ് പ്രോസസ്സിംഗിനായി മാലി-G68 MP5 GPU-വും കൊടുത്തിരിക്കുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിക്കായി ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. സാംസങ്ങിന്റെ ഗാലക്‌സി എ35-ൽ 50 എംപി പ്രൈമറി സെൻസറുണ്ട്. ഇതിൽ 8 എംപി അൾട്രാ-വൈഡ് ലെൻസും 5 എംപി മാക്രോ ഷൂട്ടറും കൊടുത്തിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് 4കെ വീഡിയോ സപ്പോർട്ടുള്ളതാണ്. ഇതിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ക്യാമറയുമുണ്ട്.
സോഫ്റ്റ് വെയർ: സാംസങ് ഗാലക്സി എ35 5ജി ഫോണിൽ ആൻഡ്രോയിഡ് 15 ഒഎസ്സാണ് പ്രവർത്തിക്കുന്നത്. One UI 6.1 വേർഷനാണ് ഫോണിലെ ഒഎസ്. ആറ് തലമുറ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകൾ ഇതിലുണ്ട്. ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കും.
ബാറ്ററി: 45W ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് എ സീരീസ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. 5,000 എംഎഎച്ച് ബാറ്ററി ഫോണിൽ നൽകിയിരിക്കുന്നു.
Also Read: Jio 5 Rs Plan: കുറേ നാളത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് Unlimited കോളിങ് തുച്ഛ വിലയിൽ! BSNL തോൽക്കും…