TikTok Return! ഇൻസ്റ്റയെയും യൂട്യൂബിനെയും പിന്തള്ളി പഴയ സ്ഥാനം പിടിച്ചെടുക്കാൻ ടിക് ടോക് വരുന്നൂ…!

Updated on 22-Aug-2025
HIGHLIGHTS

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2020-ലെ താരം ടിക് ടോക് തിരികെ ഇന്ത്യയിലെത്തുമെന്നതാണ്

ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബുമെല്ലാം ഇനി ടിക് ടോക്കിന് വഴി മാറി കൊടുക്കുമോ?

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതും ഇപ്പോൾ വരുന്ന അഭ്യൂഹങ്ങളെ ഊട്ടിഉറപ്പിക്കുന്നു

TikTok Return! അങ്ങനെ ചൈനീസ് ആപ്പ് ടിക് ടോക് ഇന്ത്യയിലേക്ക് മടങ്ങി വരുന്നോ? ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല, ഏറെക്കുറെ ഇത് ശരി വയ്ക്കാം. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2020-ലെ താരം ടിക് ടോക് തിരികെ ഇന്ത്യയിലെത്തുമെന്നതാണ്. ഇപ്പോൾ ടിക്ടോക്കിന്റെ സ്ഥാനം പിടിച്ച ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബുമെല്ലാം ഇനി ടിക് ടോക്കിന് വഴി മാറി കൊടുക്കേണ്ടി വരുമോ എന്നതും കാത്തിരുന്നു കാണാം. വാർത്തകൾ ശരിയാണെങ്കിൽ ഷോർട്ട്-വീഡിയോ ആപ്പിന്റെ വരവ് ഇന്ത്യയിലെ സോഷ്യൽ മീഡിയ ചുറ്റുപാടിൽ ഇനി മാറ്റം വരുത്തുമോ?

TikTok മടങ്ങി വരുന്നോ?

ഡാറ്റ സ്വകാര്യതയെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് 2020 ജൂണിൽ ആപ്പിനെ ഇന്ത്യയിൽ നിന്ന് പടികടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര ഗവൺമെന്റ് ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്പുകളും നിരോധിക്കുകയായിരുന്നു. കോവിഡ് കാലത്ത് ജനപ്രിയമായ ഈ ചൈനീസ് ആപ്ലിക്കേഷനിൽ ഇന്ത്യയിൽ നിന്ന് മാത്രം 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടായിരുന്നു.

TikTok മടങ്ങിവരുന്നോ?

ടിക് ടോക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അടുത്തിടെ പരിശോധിച്ചപ്പോൾ, മൊബൈൽ ഫോണുകളിലും ലാപ്‌ടോപ്പുകളിലും വെബ്സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുണ്ട്. എങ്കിലും മറ്റു ചിലർ എക്സിലൂടെ പറയുന്നത് അവർക്ക് ഇപ്പോഴും ഇത് തുറക്കാൻ സാധിക്കുന്നില്ല എന്നതാണ്. ഇതിനർഥം ടിക് ടോക്കിന്റെ മടങ്ങിവരവ് ഘട്ടം ഘട്ടമായി പരീക്ഷിക്കുകയാണെന്നായിരിക്കാം. എന്നാൽ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് ഇപ്പോഴും ലഭ്യമല്ല. എന്നുവച്ചാൽ ആപ്ലിക്കേഷന് പകരം വെബ്സൈറ്റ് മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ആപ്പ് ഔദ്യോഗികമായി തിരിച്ചെത്തി എന്നത് തീർച്ചയാക്കാൻ കഴിയില്ല.

ടിക്ടോക്കും, ഇന്ത്യ-ചൈന ഫ്രണ്ട്ഷിപ്പും!

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതും ഇപ്പോൾ വരുന്ന അഭ്യൂഹങ്ങളെ ഊട്ടിഉറപ്പിക്കുന്നുണ്ട്. ഈ ആഴ്ച ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രിയുമായും ചർച്ച നടത്തിയതാണ്. പോരാഞ്ഞിട്ട് എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഈ മാസം അവസാനം ചൈന സന്ദർശിക്കും. ഈ നയതന്ത്ര നീക്കങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാകുമെന്നുള്ള സൂചനകളാണ് കാണിക്കുന്നത്. ഇത് ടിക് ടോക്ക് പോലുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മടങ്ങി വരവിലേക്കും വഴി തെളിച്ചേക്കും. എങ്കിലും ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലല്ലോ. നിരോധനം പിൻവലിച്ചെന്ന് കേന്ദ്ര സർക്കാർ ഒരു അറിയിപ്പും തന്നിട്ടുമില്ല.

Also Read: Ration Card App: റേഷൻ സേവനങ്ങൾക്കുള്ള എന്റെ റേഷൻ കാർഡ് ആപ്പിനെ കുറിച്ച് അറിഞ്ഞാലോ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :