Viയുടെ Wi-Fi കോളിങ്, കേരളത്തിൽ ഉടൻ

Updated on 26-Apr-2023
HIGHLIGHTS

കേരളത്തിനും കർണാടകത്തിനും കമ്പനി Wi-Fi Calling ഫീച്ചർ അവതരിപ്പിക്കുന്നു

വിഐയുടെ വൈ-ഫൈ കോളിങ് ഇരുസംസ്ഥാനങ്ങളിലും ഉടനെ ലഭ്യമാകും

മൊബൈൽ നെറ്റ് ഇല്ലാതെയും ഫോൺ കോൾ ചെയ്യാൻ സാധിക്കുമെന്നതാണ് നേട്ടം

Vodafone Idea (Vi) ദക്ഷിണേന്ത്യയിൽ കാര്യമായ പ്ലാനുകളും മറ്റും അവതരിപ്പിക്കുന്നില്ലെന്ന് ചില പരാതികൾ ഉയർന്നിരുന്നു. എന്നാൽ നീണ്ട പരാതികൾക്ക് ശേഷം ഇപ്പോഴിതാ കമ്പനി മികച്ചൊരു ഓഫറാണ് കേരളത്തിനും കർണാടകയ്ക്കുമായി നൽകുന്നത്. അതായത്, സിഗ്നൽ ശരിയായി ലഭിക്കാത്ത ഒരുപാട് പ്രദേശങ്ങൾ ഈ രണ്ട് സംസ്ഥാനങ്ങളിലുമുണ്ട്. ഇവിടുള്ളവർക്കായി വൈ-ഫൈ കോളിങ് സേവനം വിപുലീകരിക്കുകയാണ് വിഐ.
കവറേജോ നെറ്റ്‌വർക്കോ ശരിയായി ലഭിക്കാത്ത പ്രദേശങ്ങളിലുള്ളവർക്ക് VoWi-Fi അല്ലെങ്കിൽ വോയ്‌സ് ഓവർ വൈ-ഫൈ കോളിങ് സേവനം വ്യാപിപ്പിക്കുന്നു. ഇതിലൂടെ മൊബൈലിൽ ഇന്റർനെറ്റ് ശരിയായി കിട്ടിയില്ലെങ്കിലും, വൈ-ഫൈ വഴി കോൾ ചെയ്യാൻ സാധിക്കും.

ജിയോയും എയർടെലും കഴിഞ്ഞാൽ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ-ഐഡിയ. സമീപ ഭാവിയിൽ തന്നെ കേരളത്തിനും അയൽപകത്തെ കർണാടകത്തിനും കമ്പനി Wi-Fi Calling ഫീച്ചർ അവതരിപ്പിക്കുന്നതായിരിക്കും.

Wi-Fi Callingന്റെ നേട്ടങ്ങൾ

Wi-Fi Callingൽ വരിക്കാരിൽ നിന്ന് അധിക തുകയായി ഒന്നും ഈടാക്കുന്നതല്ല. എന്നാൽ, ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ സ്‌മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കുന്ന വൈഫൈ നെറ്റ്‌വർക്കിനായി എന്തായാലും നിങ്ങൾക്ക് പണം അടയ്ക്കേണ്ടി വരുന്നു. പക്ഷേ ടെലികോം കമ്പനിക്ക് ഇതിന് പ്രത്യേതമായി ഒന്നും നൽകേണ്ടതില്ല. വൈ-ഫൈ കോളിങ്ങിന്, കോൾ ചെയ്യുന്നതിനുള്ള സാധാരണ ഒരു പ്ലാൻ മാത്രമാണ് ആവശ്യമുള്ളത്.

എങ്കിലും എല്ലാ സ്മാർട്ട്‌ഫോണുകളും നിലവിൽ Wi-Fi കോളിങ്ങിനെ പിന്തുണയ്ക്കുന്നില്ല. നിങ്ങളുടെ ഫോണിൽ വിഐയിൽ നിന്നുള്ള Wi-Fi Calling പിന്തുണയ്ക്കുന്നുണ്ടോ എന്നറിയാൻ കമ്പനിയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടാം. ഫോണിൽ നിന്ന് Wi-Fi കോൾ ചെയ്ത് നോക്കിയാലും മനസിലാകും. എന്നാൽ ഫോൺ പുതിയ മോഡലുകളാണെങ്കിൽ Wi-Fi കോളിങ് പിന്തുണ ഉണ്ടായിരിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :