WhatsApp New Year Feature 2026: വാട്സ്ആപ്പ് സ്റ്റാറ്റസ് നിറയ്ക്കാൻ ആനിമേറ്റഡ് സ്റ്റിക്കറുകൾ, വീഡിയോ കോളിൽ വെടിക്കെട്ട് എഫക്റ്റുകൾ…

Updated on 30-Dec-2025

WhatsApp New Year Feature 2026: വാട്സ്ആപ്പ് വരിക്കാർക്ക് ഇതാ സന്തോഷ വാർത്ത. പുതുവത്സരത്തിനെ വരവേൽക്കാൻ മെറ്റ നിരവധി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ടെക്സ്റ്റ്, കോൾ, സ്റ്റാറ്റസുകളിലെല്ലാം വാട്സ്ആപ്പ് പുതുവർഷം പ്രമാണിച്ച് പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നു.

WhatsApp New Year Feature 2026

മെറ്റാ ഉടമസ്ഥതയിലുള്ള പേഴ്‌സണൽ മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്ട്സ്ആപ്പ്. പുതുവർഷ ആശംസകൾക്ക് നാല് പുതിയ സവിശേഷതകൾ മെറ്റ പുറത്തിറക്കുന്നു. പുതിയ ഫീച്ചറുകളിൽ പുത്തൻ സ്റ്റിക്കർ പായ്ക്കുകൾ, വീഡിയോ കോൾ ഇഫക്‌റ്റുകൾ, ആനിമേറ്റഡ് സ്റ്റിക്കറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഏതെല്ലാമാണ് പുതിയ ഫീച്ചറുകളെന്ന് അറിയണ്ടേ?

WhatsApp Latest Features

2026 സ്റ്റിക്കർ പായ്ക്ക്: പുതുവത്സരാശംസകൾ പങ്കിടുന്നതിനായി മെസേജിങ് പ്ലാറ്റ്ഫോം അടിപൊളി സ്റ്റിക്കറുകൾ അവതരിപ്പിച്ചു. ‘2026 സ്റ്റിക്കർ പായ്ക്ക്’ ആണ് വാട്സ്ആപ്പ് പുറത്തിറക്കിയത്.

വീഡിയോ കോൾ ഇഫക്‌റ്റുകൾ: വെർച്വലായി പുതുവത്സരം ആഘോഷിക്കുന്നവർക്ക് പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കാൻ പുതിയ ഫീച്ചറുകളുണ്ട്. വീഡിയോ കോളിൽ വാട്ട്സ് ആപ്പ് പുതിയ ഇഫക്‌റ്റുകൾ ചേർത്തു.

സ്‌ക്രീനിൽ പ്രകാശം പരത്തുന്ന വെടിക്കെട്ട്, കൺഫെറ്റി, സ്റ്റാർ ആനിമേഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ഇവയ്ക്കായി നിങ്ങൾക്ക് വീഡിയോ കോളിനിടെ ഇഫക്‌ട്‌സ് ഐക്കണിൽ ടാപ്പ് ചെയ്യാം. ഇങ്ങനെ ന്യൂ ഇയർ കൌണ്ട്ഡൌണും മറ്റും രസകരമായി വെർച്വൽ കോളിലൂടെ സാധിക്കും.

ആനിമേറ്റഡ് കോൺഫെറ്റി റിയാക്ഷൻസ്: മെസേജുകളോട് പ്രതികരിക്കുമ്പോൾ വരിക്കാർക്ക് കോൺഫെറ്റി ഇമോജി ഉപയോഗിക്കാം. ഇതിൽ ടാപ്പ് ചെയ്യുമ്പോൾ പ്രത്യേക റിയാക്ഷൻ ആനിമേഷൻ വീണ്ടും കൊണ്ടുവരുന്നു.

സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ: സ്റ്റാറ്റസ് വിഭാഗത്തിലേക്ക് വാട്സ്ആപ്പ് ആനിമേറ്റഡ് സ്റ്റിക്കറുകളും മെറ്റ പുറത്തിറക്കുന്നു. ഇങ്ങനെ ഒരു ഫീച്ചർ ഇതുവരെയും ആപ്പിൽ ലഭ്യമായിരുന്നില്ല. ന്യൂ ഇയർ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യുന്നതിനുള്ള ആനിമേറ്റഡ് സ്റ്റിക്കറുമായി സംയോജിപ്പിച്ച് ‘2026 ലേഔട്ട്’ ഫീച്ചറും മെറ്റ അവതരിപ്പിച്ചു.

അതുപോലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ചാറ്റിലും വിവിധ ഫീച്ചറുകൾ അവതരിപ്പിച്ചു.

Also Read: Hisense 2025 Smart QLED TV, ഡോൾബി അറ്റ്മോസ് സ്മാർട്ട് ടിവി പകുതി വിലയ്ക്ക് സ്പെഷ്യൽ ഓഫറിൽ വാങ്ങാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ഒരു ഇവന്റ് ക്രിയേറ്റ് ചെയ്തു. ഇതിലൂടെ ചാറ്റിൽ പിൻ ചെയ്യാനും, റിയാക്ഷൻ ശേഖരിക്കാനും മറ്റും സാധിക്കും. നിങ്ങളുടെ ന്യൂ ഇയർ പ്ലാനുകൾക്കായും ആപ്പുകളിൽ പുതിയ ഓപ്ഷനുകളുണ്ട്. ഭക്ഷണം, ആക്ടിവിറ്റികൾ തുടങ്ങിയവ പ്ലാൻ ചെയ്യാൻ ഗ്രൂപ്പ് ചാറ്റുകളിൽ പോൾസ് ഫീച്ചർ ലഭ്യമാണ്. ഇത് മുമ്പും വാട്ട്സ്ആപ്പിൽ ലഭ്യമായിരുന്ന ഫീച്ചറാണ്.

പുതുവത്സര പാർട്ടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത സുഹൃത്തുക്കൾക്ക്, വോയ്‌സ് അല്ലെങ്കിൽ വീഡിയോ നോട്ട്സുകൾ അയച്ച് കണക്റ്റ് ചെയ്യാം.

സുരക്ഷ ഉറപ്പാക്കാൻ ആപ്പിൽ ലൈവ് ലൊക്കേഷൻ ഷെയറിങ് ഫീച്ചറുണ്ട്. ഒല, ഊബറിൽ സേഫ്റ്റിയ്ക്കായി ലൊക്കേഷൻ ഷെയർ ചെയ്യാറില്ലേ? അതുപോലെ നിങ്ങളുടെ ആഘോഷത്തിൽ കൂട്ടുകാരെ ക്ഷണിക്കാനും, പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കും ഈ ഫീച്ചർ സഹായകമാകും.

അതുപോലെ നിങ്ങളുടെ ന്യൂ ഇയർ ആഘോഷങ്ങൾ മനോഹരമായി ഫോട്ടോയെടുത്ത് HD ക്വാളിറ്റിയിൽ പങ്കിടാം. ഇത് ന്യൂ ഇയർ ഗാനവുമായി ചേർത്ത് വാട്സ്ആപ്പ് സ്റ്റാറ്റസിലും പോസ്റ്റ് ചെയ്യാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :