അറിയാത്തവർ വിളിച്ചാൽ Mute ചെയ്യാനുള്ള ഓപ്ഷൻ WhatsAppൽ

Updated on 06-Mar-2023
HIGHLIGHTS

അറിയാത്ത ആരെങ്കിലും വിളിച്ചാൽ Mute ചെയ്യാനുള്ള ഓപ്ഷൻ

വാട്സ്ആപ്പ് കൂടുതൽ സുരക്ഷിതമാകുന്നതിനുള്ള ചുവട് വയ്പ്പ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ് (WhatsApp). ഉപയോക്താക്കൾക്ക് കൂടുതൽ കൂടുതൽ ആകർഷകമായ ഓപ്ഷനുകളും ഫീച്ചറുകളും അപ്ഡേറ്റ് ചെയ്യുന്നതിൽ കമ്പനി എപ്പോഴും ശ്രദ്ധ ചെലുത്തുന്നു. ഇന്നത്തെ കാലത്ത് വ്യക്തിഗത ആവശ്യങ്ങൾക്ക് മാത്രമല്ല, UPI പേയ്മെന്റുകൾക്കും ജോലി ആവശ്യങ്ങൾക്കുമെല്ലാം WhatsApp ഒഴിച്ചുകൂടാനാവാത്ത ആപ്ലിക്കേഷനായി വളർന്നിരിക്കുന്നു.

Unknown call തടയാൻ പുതിയ ഫീച്ചർ

ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ പരിചയമില്ലാത്ത ഫോൺ കോളുകളെ (Unknown calls) പ്രതിരോധിക്കുന്നതിനുള്ള അപ്ഡേഷനാണ്. അതായത്, നിങ്ങൾക്കറിയാത്തതോ, നിങ്ങളുടെ Contactൽ ഇല്ലാത്തതോ ആയ ആരെങ്കിലും ഫോൺ ചെയ്യുമ്പോൾ ആ കോളുകൾ ഓട്ടോമാറ്റിക്കലി മ്യൂട്ട് ആകുന്നതിനുള്ള സംവിധാനമാണ് വരുന്നത്.

silence unknown callers എന്ന ഈ ഫീച്ചർ സ്പാം കോളുകൾ ഒഴിവാക്കാനായി സഹായിക്കുന്നു. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച്, ആപ്പ് സെറ്റിങ്സിൽ നിങ്ങൾ ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ, അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ മ്യൂട്ട് ചെയ്യപ്പെടും. എന്നാൽ, notification centerലും കോൾ ലിസ്റ്റിലും ഇവ ദൃശ്യമായിരിക്കും.

 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :