വാട്ട്സ് ആപ്പ് ട്രിക്ക് ; നമ്പർ സേവ് ചെയ്യാതെ തന്നെ മെസെജ്ജ് അയക്കാം

Updated on 19-Mar-2021
HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ ഇവിടെ കുറച്ചു ട്രിക്കുകൾ

മൊബൈൽ നമ്പർ സേവ് ചെയ്യാതെ തന്നെ മെസേജുകൾ അയക്കുന്നത് എങ്ങനെ എന്ന് നോക്കാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ ധാരാളം ട്രിക്കുകളും ഒളിഞ്ഞിരിക്കുന്നുണ്ട് .എന്നാൽ അത്തരത്തിൽ ഉള്ള ഒരു ട്രിക്ക് ആണ് വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് മറ്റൊരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ നിങ്ങൾക്ക് മെസേജ് അയക്കുവാൻ സാധിക്കുന്നു എന്നത് .അത്തരത്തിൽ നിങ്ങൾക്ക് മെസെജ്ജ് അയക്കുന്നതിനു ആദ്യം തന്നെ നിങ്ങളുടെ ഫോണുകളിൽ ഉള്ള ഏതെങ്കിലും ഒരു ബ്രൗസർ ഓപ്പൺ ചെയ്യുക .

അതിനു ശേഷം നിങ്ങളുടെ ബ്രൗസറിൽ https://api.whatsapp.com/send?phone=അയക്കേണ്ട ആളിന്റെ ഫോൺ നമ്പർ ടൈപ്പ് ചെയ്യുക .ടൈപ്പ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഏത് നമ്പർ ആണോ ടൈപ്പ് ചെയ്തത് അയാളുടെ വാട്ട്സ് ആപ്പിലേക്ക് കടക്കുന്നതായിരിക്കും .അത്തരത്തിൽ നിങ്ങൾക്ക് നമ്പർ സേവ് ചെയ്യാതെ തന്നെ മെസേജ് അയക്കുവാൻ സാധിക്കുന്നതാണ് .ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങൾ ടൈപ്പ് ചെയുന്ന നമ്പറിൽ വാട്ട്സ് ആപ്പ് ഉണ്ടായിരിക്കണം എന്നതാണ് . 

നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .

വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :