എന്താണ് Apple WWDC ഇവന്റ്? iOS 26, AI ഹെൽത്ത് ചാറ്റ്ബോട്ടിനൊപ്പം iPhone 17 എയറും വരുമോ?

Updated on 10-Jun-2025
HIGHLIGHTS

തിങ്കളാഴ്ച WWDC-യിലൂടെ ആപ്പിൾ വിസ്മയമൊരുക്കുമോ എന്ന് കണ്ടറിയണം

സെപ്തംബറിലായിരിക്കും ഐഫോൺ 17 എയർ പുറത്തിറക്കുന്നത്

എന്നാൽ ഫോണിന്റെ ടീസറുകൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയേക്കും

ജൂൺ 9-ന് Apple WWDC ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നു. വൻ പ്രഖ്യാപനങ്ങളാണ് Worldwide Developers Conference-ൽ ടിം കുക്കും കൂട്ടരും നടത്താനിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10.30 മണിയ്ക്കാണ് WWDC ആരംഭിച്ചത്. ഇതിൽ പുത്തൻ സോഫ്റ്റ് വെയറും, എയർപോഡുകളും, എഐ സപ്പോർട്ടുള്ള ചാറ്റ്ബോട്ടുകളും പരിചയപ്പെടുത്തും. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ഫോണായ ഐഫോൺ 17 എയറും ഇതിലുണ്ടാകുമെന്നാണ് സൂചന.

Apple WWDC 2025: അറിയാനുള്ളതെല്ലാം…

തിങ്കളാഴ്ച WWDC-യിലൂടെ ആപ്പിൾ വിസ്മയമൊരുക്കുമോ എന്ന് കണ്ടറിയണം. എങ്കിലും സമ്മേളനത്തിൽ ആപ്പിൾ അവതരിപ്പിക്കുന്ന പ്രധാന വിഭവം, അത് iOS 26 തന്നെയായിരിക്കും. ഈ iOS 26-ൽ AI വലിയ പങ്ക് വഹിക്കുമെന്നും പ്രതീക്ഷിക്കുന്നു.

iPhone 17 Air

സെപ്തംബറിലായിരിക്കും ഐഫോൺ 17 എയർ പുറത്തിറക്കുന്നത്. എന്നാൽ ഫോണിന്റെ ടീസറുകൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയേക്കും. WWDC ചടങ്ങിലെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

iPhone 17 Air: സെപ്റ്റംബറിൽ ഔദ്യോഗിക ലോഞ്ച് നടത്താനാരിക്കുന്ന ഫോണാണ് ഐഫോൺ 17 എയർ. നിലവിലുള്ള പ്ലസ് വേരിയന്റിന് പകരമായാണ് എയർ മോഡൽ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുള്ളത്. 5.5 മില്ലീമീറ്റർ കനവും 146 ഗ്രാം ഭാരവും മാത്രമുള്ള സ്മാർട്ഫോണായിരിക്കും ഐഫോൺ 17 എയർ.

iOS 26: ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിലൊന്ന് iOS 26 ആണ്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ iOS 19 ഒഴിവാക്കി നേരിട്ട് iOS 26 ലേക്ക് ഒരു അപ്ഡേറ്റ് വന്നേക്കും. കൂടുതൽ സ്ഥിരതയുള്ള ദൃശ്യാനുഭവത്തിനായി ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ച്, വിഷൻ പ്രോ, മാക്കുകൾ എന്നിവയിലുടനീളം ആപ്പിളിന്റെ ഇന്റർഫേസ് ഡിസൈൻ ഏകീകരിക്കുമെന്നും സൂചനയുണ്ട്.

AI ഹെൽത്ത് ചാറ്റ്ബോട്ട്: മെസേജിങ്ങിലും ഹെൽത്ത് ചാറ്റ്ബോട്ടിലും AI അപ്ഡേറ്റ് വരുന്നു. ആപ്പിളിന്റെ ഹെൽത്ത് ആപ്പിൽ പേർസണൽ ഹെൽത്ത് അറിവുകളും ശുപാർശകളും ലഭിക്കുന്ന AI-അധിഷ്ഠിത ചാറ്റ്ബോട്ട് ഉണ്ടാകുമെന്നാണ് സൂചന.

എയർപോഡ്: എയർപോഡുകളിൽ ലൈവ് ട്രാൻസ്ലേഷൻ ഫീച്ചർ ലഭിച്ചേക്കും. ഇത് നിങ്ങൾ യാത്ര ചെയ്യുമ്പോഴും മറ്റും വ്യത്യസ്ത ഭാഷകളിലുള്ള സംഭാഷണങ്ങൾ ട്രാൻസ്ലേറ്റ് ചെയ്ത് മനസ്സിലാക്കി തരുന്നു.

ഇതിന് പുറമെ എഐ സപ്പോർട്ട് ചെയ്യുന്ന iMessage ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലൈവ് ട്രാൻസ്ലേഷൻ, എഐ പോളുകൾ പോലുള്ളവ സാധ്യമാണ്.

Also Read: 128GB iPhone 15 റെക്കോഡ് വിലക്കിഴിവിൽ വിൽപ്പനയ്ക്ക്! 10000 രൂപ വരെ ഇളവ്…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :