ഡാറ്റ മാത്രം മതി! മലയാളം Notalgic Movies ഹൈ-ക്വാളിറ്റിയിൽ കാണാം, Free ആയി

Updated on 06-Apr-2024
HIGHLIGHTS

സമ്മർ വെക്കേഷന് Malayalam Notalgic Movies കാണാം

ഹൈ-ക്വാളിറ്റിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് സിനിമകൾ ആസ്വദിക്കാം

ജിയോസിനിമ ആക്സസിന് നിങ്ങൾ ജിയോ വരിക്കാരാകണമെന്നില്ല

സമ്മർ വെക്കേഷന് Malayalam Notalgic Movies കാണാം. ടെലിവിഷനിൽ സ്ട്രീം ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരില്ല. ഹൈ-ക്വാളിറ്റിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് സിനിമകൾ ആസ്വദിക്കാം. ഗോഡ്ഫാദർ, മണിച്ചിത്രത്താഴ്, മൂക്കില്ലാ രാജ്യത്ത് എന്നിവയെല്ലാം എവർഗ്രീൻ ഹിറ്റുകളാണ്. സന്ദേശം, റാംജി റാവു സ്പീക്കിങ്, ബോയിങ് ബോയിങ് സിനിമകളെല്ലാം ഫ്രീയായി കാണാം.

Notalgic Movies ഫ്രീയായി കാണാം

മലയാളം ക്ലാസിക് മൂവീസ് സൌജന്യമായി എവിടെ കാണാമെന്ന് നോക്കാം. JioCinema ആണ് മലയാളത്തിന്റെ ക്ലാസിക് സിനിമകൾ കാണാനുള്ള സൌജന്യ അവസരം തരുന്നത്. ജിയോസിനിമ ആക്സസിന് നിങ്ങൾ ജിയോ വരിക്കാരാകണമെന്നില്ല.

Notalgic Movies ഫ്രീയായി കാണാം

TATA IPL 2024 സൌജന്യമായാണ് ജിയോസിനിമ ലൈവ് സ്ട്രീം ചെയ്യുന്നത്. ഇതിനും ജിയോ സിം കണക്ഷൻ ആവശ്യമുണ്ട് എന്ന് നിർബന്ധമില്ല. അതുപോലെയാണ് നൊസ്റ്റാൾജിക് സിനിമകൾക്കും സ്ട്രീമിങ് നടത്തുന്നത്.

ജിയോസിനിമയിൽ Notalgic Movies

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളുടെ മികച്ച കളക്ഷൻ ഇതിലുണ്ട്. ജിയോസിനിമ പ്രീമിയം ആക്സസ് വേണമെന്നും നിർബന്ധമില്ല. എന്നാൽ പരസ്യമില്ലാതെ സിനിമ ആസ്വദിക്കണമെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാം.

നിങ്ങളുടെ മൊബൈലിലോ ടാബിലോ ടിവിയിലോ ജിയോസിനിമ ലഭിക്കും. ജിയോസിനിമ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ആസ്വദിക്കാം. ജിയോസിനിമ സൈറ്റിലൂടെയും മലയാളം ക്ലാസിക് സിനിമകൾ കാണാവുന്നതാണ്. ടിവി ഷോകളും, പല ഭാഷകളിലുള്ള സിനിമകളുമെല്ലാം ജിയോസിനിമയിൽ ആസ്വദിക്കാം.

ജിയോസിനിമ പ്രീമിയം പ്ലാനുകൾ

999 രൂപയാണ് ജിയോസിനിമയുടെ പ്രീമിയം സബ്സ്ക്രിഷന്റെ വില. ഇതൊരു വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനാണ്. പരസ്യമില്ലാതെ, HD ക്വാളിറ്റിയിൽ ജിയോസിനിമയിൽ പരിപാടികൾ കാണാം. ഒരേ സമയം നാല് ഉപകരണങ്ങളിൽ ജിയോസിനിമ ഉപയോഗിക്കാവുന്നതാണ്. HBO, WB എക്സ്ക്ലൂസീവ് പരിപാടികളും കാണാനാകും.

ജിയോസിനിമയ്ക്ക് മാസ പ്ലാനുകളൊന്നും ഇല്ല. എന്നാൽ 7 ദിവസത്തേക്ക് കമ്പനി ഫ്രീ-ട്രെയൽ തരുന്നതാണ്.

ജിയോസിനിമ സബ്സ്ക്രിപ്ഷൻ എങ്ങനെ എടുക്കാം?

ആദ്യം നിങ്ങളുടെ ഫോണിൽ ജിയോസിനിമ ആപ്ലിക്കേഷൻ തുറക്കുക.
അല്ലെങ്കിൽ ജിയോയുടെ വെബ്സൈറ്റ് ഓപ്പൺ ചെയ്താലും മതി. ഇതിന് ശേഷം ജിയോസിനിമയിലെ ഏറ്റവും മുകളിൽ സബ്സ്ക്രൈബ് ഓപ്ഷൻ കാണാം. ഇവിടെ ക്ലിക്ക് ചെയ്യണം.

Read More: Manjummel Boys OTT release: പ്രേമലു മാത്രമല്ല, മഞ്ഞുമ്മൽ ബോയ്സും ഏപ്രിലിൽ ഒടിടിയിൽ എത്തുമോ?

ഈ സബ്സ്ക്രിപ്ഷൻ പേജിൽ 999 രൂപ പ്ലാൻ കാണാം. ഇവിടെ കണ്ടിന്യൂ & പേ Rs.999 എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോൺ നമ്പർ ടൈപ്പ് ചെയ്ത് Continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാം. പേയ്മെന്റ് രീതി തെരഞ്ഞെടുത്ത്, പ്രീമിയം സബ്സ്ക്രിപ്ഷൻ ആക്ടിവേറ്റാക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :