വൊഡാഫോണിന്റെ നിലവിൽ ലഭ്യമാകുന്ന ഓഫറുകൾ നോക്കാം
വൊഡാഫോണിന്റെ പുതിയ പ്രീ പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .ഇത്തവണ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .കൂടാതെ 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .
Surveyഎന്നാൽ മുഴുവനായും 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .അൺലിമിറ്റഡ് കോളുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണു ഈ ഓഫറുകൾ കൂടുതൽ ഉപകാരപ്പെടുന്നത് .നിലവിൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇത് ലഭിക്കുന്നത്.ഇതിൽ കൂടാതെ ഈ ഓഫറുകളിൽ 70 ദിവസത്തേക്ക് വൊഡാഫോണിന്റെ പ്ലേ ആപ്ലിക്കേഷനുകളും മറ്റു ഷോകളും കാണുവാനും സാധിക്കുന്നതാണ് .
വൊഡാഫോണിന്റെ മറ്റു ഓഫറുകൾ
ജിയോയുടെ വരവിനു ശേഷം മറ്റു ടെലികോം കമ്പനികളും ഉപഭോതാക്കൾക്ക് മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മുന്നിട്ടു തന്നേയാണ് നില്കുന്നത് .ജിയോ കഴിഞ്ഞാൽ പിന്നെ ഏറ്റവും നല്ല ഓഫറുകൾ പുറത്തിറക്കുന്നത് വൊഡാഫോൺ തന്നെയാണ് .ഇപ്പോൾ വൊഡാഫോണിന്റെ തന്നെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .229 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് വൊഡാഫോൺ ഉപഭോതാക്കൾക്കായി ഇപ്പോൾ ലഭ്യമാകുന്നത് .
229 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലോക്കൽ & STD കോളുകളും ഈ ഓഫറുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 100 SMS & ഫ്രീ ടിവി എന്നിവയും ഇതിൽ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ വൊഡാഫോണിന്റെ മറ്റു ഓഫറുകൾക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് ലഭ്യമാകുന്നതാണു് .
Experienced Social Media And Content Marketing Specialist View Full Profile
