Kerala Vishu Bumper 2025
Vishu bumper lottery 2025: കേരള സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇതുവരെ നിങ്ങൾ ലോട്ടറി ടിക്കറ്റ് എടുത്തിട്ടില്ലെങ്കിൽ വേഗം കടയിലേക്ക് വിട്ടോ… സാധാരണ അവസാന ദിവസത്തെ വിൽപ്പനയിൽ ലോട്ടറിയെടുക്കുന്നവരെ നന്നായി ഭാഗ്യം കനിയാറുണ്ട്.
ഈ വർഷത്തെ കേരള വിഷു ബമ്പർ ലോട്ടറിയുടെ ഫലം മെയ് 28 ഉച്ചയ്ക്ക് 2 മണിക്ക് ശേഷം അറിയാം.12 കോടിയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ലോട്ടറി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. വിഷു ബമ്പർ ഫല പ്രഖ്യാപനത്തിനൊപ്പം മൺസൂൺ ബമ്പർ ലോട്ടറിയുടെ പ്രകാശനവും പ്രതീക്ഷിക്കാം.
45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ Kerala Lottery വകുപ്പ് അടിച്ചിറക്കിയത്. ഇതിൽ 43 ലക്ഷത്തിന് അടുത്ത് ടിക്കറ്റുകൾ വിറ്റുപോയതായാണ് കണക്ക്. VA, VB, VC, VD, VE, VG എന്നീ ആറ് സീരീസുകളിലാണ് വിഷു ബമ്പർ പുറത്തിറക്കിയത്. ടിക്കറ്റ് ഒന്നിന് 300 രൂപയാണ് വില. BR 103 കോഡിലാണ് വിഷു ബമ്പർ പ്രസിദ്ധീകരിച്ചത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന. മുമ്പിറങ്ങിയ ബമ്പർ ടിക്കറ്റുകളും തകൃതിയായി വിറ്റഴിച്ചത് പാലക്കാട് തന്നെയാണ്. തൊട്ടുപിന്നാലെ തിരുവനന്തപുരവും തൃശ്ശൂരുമുണ്ട്.
കഴിഞ്ഞ വർഷം ആലപ്പുഴ സ്വദേശിയായ വിശ്വംഭരനായിരുന്നു വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമടിച്ചത്. ഈ വർഷത്തെ വിഷു ലോട്ടറി കോടീശ്വരനെ ഇനി മണിക്കൂറുകൾക്കകം അറിയാം.
ഒന്നാം സമ്മാനം: 12 കോടി രൂപ
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേർക്ക്)
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ (ആറ് സീരീസുകൾക്ക്)
നാലാം സമ്മാനം: 5 ലക്ഷം രൂപ (ആറ് പേർക്ക് വീതം)
മറ്റ് സമ്മാനങ്ങൾ: 5,000 രൂപ മുതൽ 300 രൂപ വരെ…
12 കോടി അടിച്ചാലും മുഴുവൻ തുകയും വിജയിയ്ക്ക് ലഭിക്കില്ല. ഭാഗ്യസമ്മാനത്തിന്റെ ഒരു വിഹിതം ഏജന്റ് കമ്മീഷന് ലഭിക്കും. കൂടാതെ ഇതിൽ നിന്ന് നികുതിയും ഈടാക്കും. കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും നികുതി ഏർപ്പെടുത്താറുണ്ട്.
കേരള ലോട്ടറി ഫലം നിങ്ങൾക്ക് ഓൺലൈനിൽ അറിയാം. ഡിജിറ്റ് മലയാളം ലൈവായി വിഷു ബമ്പർ ഫലം പ്രസിദ്ധീകരിക്കുന്നു. കൂടാതെ ലോട്ടറി വകുപ്പിന്റെ കീഴിലുള്ള യൂട്യൂബ് ചാനൽ വഴിയും നറുക്കെടുപ്പ് തത്സമയം കാണാം.