വിജയ് ചിത്രം Varisu ആമസോണിൽ; റിലീസ് തീയതി പുറത്ത്…

Updated on 13-Feb-2023
HIGHLIGHTS

വാരിസു ഒടിടിയിലേക്ക് ഉടനെത്തുമെന്ന് റിപ്പോർട്ടുകൾ

ആമസോൺ പ്രൈമാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുക എന്ന് സൂചന

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ സിനിമ കാണാം

ദളപതി ചിത്രങ്ങൾക്ക് കേരളക്കരയും വമ്പൻ സ്വീകരണമാണ് നൽകാറുള്ളത്. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രം Varisu ആണ്. ജനുവരി 11നാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപെട്ട വാരിസുവിന്റെ ഡിജിറ്റൽ റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് പുതിയതായി വരുന്നത്. 

വിജയ് ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് OTT റിലീസിന് എത്തുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ, ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരമെന്തെന്നാൽ വാരിസു ഉടൻ ഒടിടി റിലീസിന് എത്തുമെന്നതാണ്.

വാരിസു എപ്പോൾ ഒടിടിയിൽ?

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വിജയ് ചിത്രം Varisu ഫെബ്രുവരി 10ന് ഒടിടിയിൽ എത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നിങ്ങനെ നിരവധി ഭാഷകളിൽ വാരിസു സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസ് തീയതിയിൽ അണിയറപ്രവർത്തകർ സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, Amazon Prime Videoയാണ് ചിത്രത്തിന്റെ OTT Right സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വാരിസുവിന്റെ അണിയറ വിശേഷങ്ങൾ

യോഗി ബാബു, ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, എസ്.ജെ സൂര്യ തുടങ്ങി നിരവധി പ്രമുഖരാണ് തമിഴ് ആക്ഷൻ ചിത്രത്തിന്റെ അഭിനയനിരയിലുള്ളത്.  രശ്മിക മന്ദാനയാണ് ദളപതിയുടെ ജോഡിയായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

ബോക്സ് ഓഫീസില്‍ അജിത്ത് ചിത്രം തുനിവിനെ പിന്നിലാക്കി വാരിസു മുന്നേറുകയാണെന്നാണ് ചില റിപ്പോർട്ടുകൾ. 275 കോടി രൂപ Varisu സ്വന്തമാക്കിയതായും പറയുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എസ് തമനാണ് സംഗീത സംവിധായകൻ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് വാരിസു നിർമിച്ചിരിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :