വൊഡാഫോൺ ഐഡിയ 3ജി സർവീസുകൾ നിർത്തലാക്കുന്നു ?

Updated on 03-Jan-2021
HIGHLIGHTS

വൊഡാഫോൺ ഐഡിയ 3ജി സർവീസുകൾ നിർത്തലാക്കുന്നു എന്ന് റിപ്പോർട്ടുകൾ

ഡൽഹിയിലാണ് വൊഡാഫോൺ ഐഡിയ 3ജി സർവീസുകൾ നിർത്തലാക്കുന്നത്

ജനുവരി 15 മുതൽ 4ജി മാത്രമാണ് ലഭിക്കുന്നത് എന്നും സൂചനകൾ

ഇന്ത്യയിലെ ഏറ്റവും മികച്ച നെറ്റ് വർക്കുകളിൽ ഒന്നായ വൊഡാഫോൺ ഐഡിയ (വി ഐ ) അവരുടെ 3ജി സർവീസുകൾ നിർത്തലാകുന്നതായി റിപ്പോർട്ടുകൾ .വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കളെയല്ലാം 4ജിയിലേക്കു കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൾ നിയമങ്ങൾ വൊഡാഫോൺ ഐഡിയ നടപ്പിലാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

4ജിയിലേക്കു മാറണമെന്ന് ആവശ്യപ്പെട്ടു വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് മെസേജ് വരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .ഇതിനു മുന്നോടിയായി ഡൽഹി സർക്കിളുകളിലുള്ള വൊഡാഫോൺ ഐഡിയ ( വി ഐ ) ഉപഭോതാക്കളോട് ജനുവരി 15നു മുൻപായി 3ജിയിൽ നിന്നും 4ജിയിലേക്കു മാറുവാൻ ഉപഭോതാക്കളെ അറിയിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .

വൊഡാഫോൺ ഐഡിയ അവരുടെ 3ജി സംവിധാനങ്ങൾ അവസാനിപ്പിക്കുവാൻ പോകുന്നുവെന്നും 3ജിയിൽ നിന്നും 4ജിയിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യാത്ത ഉപഭോതാക്കൾക്ക് 2ജി സംവിധാനം വഴി വോയിസ് കോളിംഗും മറ്റും നൽകുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .നിലവിൽ വൊഡാഫോൺ ഐഡിയ 4ജി ഉപഭോതാക്കൾക്ക് ഇത് ബാധകമല്ല .

Connect On :