upi transaction like phonepe google pay and paytm
UPI ട്രാൻസാക്ഷനുകൾ ഇനി സൂപ്പർഫാസ്റ്റ് സ്പീഡിൽ കുതിക്കുകയാണ്. ഇന്ന് മുതൽ, ഇന്ത്യയിലുടനീളം UPI ഉപയോക്താക്കൾക്ക് അവരുടെ ഇടപാടുകൾ മുമ്പത്തേക്കാൾ വേഗത്തിൽ പൂർത്തിയാക്കാനാകും. ഇതിനായി NPCI പുതിയ തീരുമാനം ജൂൺ 16 മുതൽ നടപ്പിലാക്കുന്നു.
UPI ഇടപാട് പ്രോസസ്സ് ചെയ്യാൻ എടുക്കുന്ന സമയം കുറയ്ക്കുന്നതിനായി NPCI പുതിയ മാർഗ്ഗനിർദ്ദേശം അവതരിപ്പിച്ചു. ഇതുവരെ, പണം അയയ്ക്കാനും സ്വീകരിക്കാനുമുള്ള സമയം 30 സെക്കൻഡ് വരെ ആവശ്യമായിരുന്നു. എന്നാൽ പുതിയ നിയമം നിലവിൽ വന്നതോടെ ഇതിനേക്കാൾ സമയം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇനി മുതൽ UPI പേയ്‌മെന്റ് പൂർത്തിയാകാൻ ഏകദേശം 15 സെക്കൻഡ് മാത്രമേ ആവശ്യമായി വരുള്ളൂ. ഫോൺപേ, ഗൂഗിൾ പേ, പേടിഎം പോലുള്ള ആപ്പുകൾക്ക് ഇത് ബാധകമാണ്.
ട്രാൻസാക്ഷൻ ക്രെഡിറ്റ് ആകാനും ഡെബിറ്റാകാനും മാത്രമല്ല, വേറെയും ചില മാറ്റങ്ങൾ വരുന്നുണ്ട്. ഒരു ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും അതുപോലെ പരാജയപ്പെട്ട ഇടപാട് റിക്കവർ ചെയ്യുന്നതിനും ഇനി അധിക സമയമെടുക്കില്ല. ഇതുവരെ ട്രാൻസാക്ഷൻ ഫെയിൽ ആയാൽ അത് പരിശോധിക്കാൻ 30 സെക്കൻഡോ അതിൽ കൂടുതലോ വേണ്ടി വന്നു. എന്നാൽ ഇനി 10 സെക്കൻഡിൽ വിജയകരമാകാത്ത ട്രാൻസാക്ഷനെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. ഒരു ഇടപാട് പരാജയപ്പെട്ടോ വിജയിച്ചോ എന്ന് ഒരുപാട് കാത്തിരിക്കേണ്ടി വരില്ല. അത് വേഗത്തിൽ അറിയാൻ സാധിക്കും.
പണം അയക്കല്‍, ഇടപാട് പരിശോധിക്കലെല്ലാം വേഗത്തിലാകുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ പ്രയോജനകരമാകും. യുപിഐ സംവിധാനത്തില്‍ കൂടുതൽ മാറ്റങ്ങൾ വരുത്താനും എൻപിസിഐ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങൾ ഒരു കടയിൽ പോയി QR കോഡ് സ്കാൻ ചെയ്ത് 200 രൂപ അടച്ചെങ്കിൽ എങ്ങനെയാണമ് ഫാസ്റ്റ് പേയ്മെന്റ് നടക്കുന്നതെന്ന് നോക്കാം. പേയ്‌മെന്റ് പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ, ഇടപാട് വിജയിച്ചോ ഇല്ലയോ എന്നത് സ്ഥിരീകരിക്കുന്ന പ്രതികരണം ആപ്പിലെത്തും. അര മിനിറ്റായിരുന്നു ഇതുവരെയെങ്കിൽ ഇനി വെറും 15 സെക്കൻഡിനുള്ളിൽ പൂർത്തിയാകും. ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമല്ല ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍പേ പോലുള്ള സേവനദാതാക്കള്‍ക്കും ഇത് പ്രയോജനപ്പെടുന്ന മാറ്റമാണ്.
മുമ്പ് ട്രാൻസാക്ഷൻ വിജയിച്ചോ ഇല്ലയോ എന്ന് അറിയാൻ 90 സെക്കൻഡ് കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ ഇടപാട് ആരംഭിച്ചതിന് ശേഷം 45 മുതൽ 60 സെക്കൻഡ് വരെ മാത്രം മതി.
Also Read: 1 Month Plan: അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയുമായി Bharat Sanchar Nigam Limited തരുന്ന ബെസ്റ്റ് പ്ലാൻ