upi new rule from august 1 2025 balance check
UPI New Rule: യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് പുതിയ നിയമം ഇന്ന് മുതൽ. ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളിൽ ബാലൻസ് പരിശോധനയ്ക്കും ഓട്ടോപേയ്മെന്റിലുമെല്ലാം മാറ്റങ്ങൾ വരുന്നു. ഫെയിൽ ആയ പേയ്മെന്റുകൾ പരിശോധിക്കാനുള്ള പരിധിയിലും നിയന്ത്രണമുണ്ടാകും. യുപിഐയിലെ ലോഡ് കുറയ്ക്കാൻ വേണ്ടിയാണ് പരിധി ഏർപ്പെടുത്തുന്നത്.
യുപിഐ സിസ്റ്റത്തിലെ ട്രാഫിക് ലഘൂകരിക്കുന്നതിനും, ഇടയ്ക്കിടെ ബാലൻസ് പരിശോധിക്കുമ്പോഴുണ്ടാകുന്ന ലോഡ് കുറയ്ക്കുന്നതിനുമായാണ് പുതിയ നിയമം. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ, പേയ്മെന്റ് സിസ്റ്റം മന്ദഗതിയിലാകാനും, സേവന തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിന് പ്രതിവിധിയായാണ് യുപിഐയിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
Google Pay, PhonePe ആപ്പുകളിൽ ബാലൻസ് പരിശോധിക്കുന്നതിൽ നിയന്ത്രണം വരുന്നു. ഓഗസ്റ്റ് 1 മുതൽ ബാലൻസ് ചെക്ക് ചെയ്യുന്നതിൽ നിയന്ത്രണം വരുന്നു. ഒരു ദിവസം ഒരു UPI ആപ്പിൽ പരമാവധി 50 തവണ മാത്രമേ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുള്ളൂ. എന്നുവച്ചാൽ ഒന്നര മിനിറ്റിൽ ബാലൻസ് ചെക്ക് ചെയ്യാവുന്നത് 3 തവണ മാത്രം. സാധാരണ യുപിഐ ഉപയോഗിക്കുന്നവർക്ക് ഇത് വലുതായി ബാധിക്കില്ലെങ്കിലും, കച്ചവടക്കാർക്കും മറ്റും ഇത് ഒരു ബുദ്ധിമുട്ടായേക്കും.
ഇങ്ങനെ യുപിഐ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതുവഴി സെർവറുകളിലെ സിസ്റ്റം ലോഡ് കുറയ്ക്കാനും കഴിയും.
അതുപോലെ ഓരോ യുപിഐ ഇടപാടിനും ശേഷം ബാങ്കുകൾ ഉപഭോക്താക്കൾക്ക് ബാലൻസ് വിവരങ്ങൾ അയച്ചുകൊടുക്കുന്നു. ഇത് ഓരോ തവണയും മാനുവലായി ബാലൻസ് പരിശോധിക്കേണ്ട സാഹചര്യമുണ്ടാക്കുന്നില്ല.
മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതിലും പ്രതിദിന പരിധി വരുന്നു. ഒരു ദിവസം 25 തവണയിൽ കൂടുതൽ സമയം പരിശോധിക്കാൻ ഇനി കഴിയില്ല.
ഓട്ടോപേ വഴിയുള്ള പേയ്മെന്റുകളിലും മാറ്റമുണ്ട്. സബ്സ്ക്രിപ്ഷനുകളിലും EMI-കൾ, ബില്ലുകൾ തുടങ്ങിയവയും ഓട്ടോപേ വഴി അടയ്ക്കുന്നതിന് സമയക്രമം വരുന്നു. ആളുകൾ ഏറ്റവും കൂടുതൽ യുപിഐ ഉപയോഗിക്കുന്ന സമയങ്ങളിൽ ഓട്ടോപേ സാധിക്കില്ല. എന്നുവച്ചാൽ, രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 5 മണി മുതൽ രാത്രി 9:30 വരെയും ഓട്ടോപേ നടക്കില്ല.
ഫെയിൽഡ് ട്രാൻസാക്ഷനുകൾ പരിശോധിക്കുന്നതിലുമുണ്ട് നിയന്ത്രണം. ഓഗസ്റ്റ് 1 മുതൽ ദിവസം 3 തവണയിൽ കൂടുതൽ ഫെയിൽഡ് ട്രാൻസാക്ഷൻ പരിശോധിക്കാനാകില്ല. 90 സെക്കൻഡ് ഇടവേളയിലാകണം ഓരോ ഇടപാടുകളുടെയും സ്റ്റാറ്റസ് നോക്കേണ്ടത്.
Also Read: BSNL Rs 197 Plan: വാലിഡിറ്റി കുറഞ്ഞു, Unlimited കോളിങ്, ഡാറ്റയിലും മാറ്റം!