upi circle payment google pay new feature helps those who have no bank account
Google Pay പുതിയതായി അവതരിപ്പിച്ച UPI Circle ഫീച്ചർ അവതരിപ്പിച്ചു. ഇനി യുപിഐ പേയ്മെന്റിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. അതുപോലെ യുപിഐ ഉപയോഗിക്കാൻ അറിയാത്തവർക്കും ഡിജിറ്റൽ പേയ്മെന്റിന് സാധിക്കും.
പേര് സൂചിപ്പിക്കുന്നത് പോലെ, എല്ലാവരെയും ഒരു സർക്കിളിലേക്ക് കൊണ്ടുവരുന്നതാണ് ഫീച്ചർ. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കൻഡറി ഉപയോക്താക്കളായി ചേർക്കാൻ ഫീച്ചർ അനുവദിക്കുന്നു. NPCI അഥവാ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഫീച്ചർ വികസിപ്പിച്ചത്.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഡിജിറ്റൽ പേയ്‌ന്റിന് അസൗകര്യമുള്ളവർക്കുമായാണ് യുപിഐ സർക്കിൾ. വീട്ടിലെ മുതിർന്നവർക്കോ മറ്റോ ഗൂഗിൾ പേ ഉപയോഗിക്കണമെങ്കിൽ ഈ ഫീച്ചർ മതി. അവരുടെ പക്കൽ നോട്ടുകളില്ലെങ്കിലും യുപിഐ ഉപയോഗിക്കാം.
ഇതിൽ സെക്കൻഡറി യൂസറായി വീട്ടുകാരെ ഉൾപ്പെടുത്താം. എങ്ങനെയാണ് UPI സർക്കിൾ നിങ്ങൾ ഉപയോഗിക്കേണ്ടതെന്ന് വിശദീകരിക്കാം.
പേയ്മെന്റുകൾക്കായി ബാങ്ക് അക്കൗണ്ട് ഉള്ളയാളാണ് പ്രൈമറി/പ്രാഥമിക ഉപയോക്താവ്. ഇയാൾക്ക് യുപിഐ സർക്കിളിലൂടെ മറ്റൊരാളെ കൂടി പേയ്മെന്റിലേക്ക് സഹായിക്കാനാകും.
പേയ്മെന്റിന് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റൽ പേയ്മെന്റ് ഉപയോഗിക്കാൻ സെക്കൻഡറി യൂസറിന് സാധിക്കും. പേയ്മെന്റിനായി അഭ്യർഥിക്കുന്ന വ്യക്തിയെ ഇങ്ങനെ വിളിക്കാം. ഇവരുടെ റിക്വസ്റ്റ് പ്രൈമറി യൂസർ അംഗീകരിക്കുന്നു.
എന്നാൽ പ്രൈമറി യൂസറിന്റെ അംഗീകാരമില്ലാതെയും മറ്റേയാൾക്ക് പേയ്മെന്റ് നടത്താം. ഇതിനായി രണ്ട് വകുപ്പുകളാണ് യുപിഐ സർക്കിളിൽ ഗൂഗിൾ പേ നടത്തുന്നത്.
ഒന്നാമത്തേത് പ്രൈമറി യൂസറിന്റ അംഗീകാരമുള്ളതും, അടുത്തത് അംഗീകാരമില്ലാതെ ലിമിറ്റഡ് ട്രാൻസാക്ഷനുമാണ്. പ്രാഥമിക ഉപയോക്താവ് പേയ്മെന്റ് റിക്വസ്റ്റ് കിട്ടുമ്പോൾ, അത് റിവ്യൂ ചെയ്ത് പേയ്മെന്റ് ചെയ്യുന്നു. റിവ്യൂ ചെയ്യാൻ 10 മിനിറ്റാണ് ഗൂഗിൾ പേ അനുവദിക്കുന്നത്.
രണ്ടാമത്തേതിൽ ഇങ്ങനെ റിക്വസ്റ്റ് ചെയ്യേണ്ടതില്ല. സെക്കൻഡറി യൂസറിന് ഒരു മാസം 15,000 രൂപ വരെ ട്രാൻസാക്ഷൻ നടത്താം. ഇങ്ങനെ ഒരു ഇടപാടിന് പരമാവധി 5,000 രൂപ വരെയാണ് അനുവദിക്കുക. ഇത് പ്രൈമറി യൂസറിന്റെ ഇടപെടലില്ലാതെ, അക്കൌണ്ടില്ലാത്തയാൾക്ക് പേയ്മെന്റ് അനുവദിക്കുന്നു.
ഉദാഹരണത്തിന് സെക്കൻഡറി ഉപയോക്താവ് ഒരു കടയിലാണെങ്കിൽ, യുപിഐ സർക്കിൾ പേയ്മെന്റ് നടത്താം. QR കോഡ് സ്‌കാൻ ചെയ്‌ത് പേയ്‌മെന്റ് വിവരങ്ങൾ നൽകുക. ശേഷം സെക്കൻഡറി ഉപയോക്താവ് പേയ്മെന്റ് റിക്വസ്റ്റ് നൽകാം.
റിക്വസ്റ്റ് ചെയ്ത പേയ്മെന്റിന് പ്രൈമറി ഉപയോക്താവിന് അംഗീകാരം നൽകാം.
പേയ്മെന്റ് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്താൽ, സെക്കൻഡറി ഉപയോക്താവിന് അവരുടെ ആപ്പിൽ ഇത് അറിയാനാകും. പേയ്മെന്റ് സക്സസ്ഫുൾ എന്ന് കാണിക്കും.
സെക്കൻഡറി യൂസറും ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യുക. ഇവിടെ ആപ്പിലെ QR സ്കാൻ സെക്ഷനിലേക്ക് പോകണം. ഇത് പ്രൈമറി യൂസർ ഗൂഗിൾ പേയിൽ സ്കാൻ ചെയ്യണം. ശേഷം നേരത്തെ പറഞ്ഞ രണ്ട് വകുപ്പുകളിൽ ഏതെന്ന് തെരഞ്ഞെടുക്കുക. ഇങ്ങനെ യുപിഐ സർക്കിൾ സെറ്റ് ചെയ്യാം.
Read More: How To: പണം ട്രാൻസ്ഫർ ഇനി ഈസി! WhatsApp UPI എങ്ങനെ ഉപയോഗിക്കാം? TECH NEWS