നിങ്ങൾ കാത്തിരുന്ന ചിത്രം OTT യിൽ എത്തുന്നു ?
പാപ്പൻ OTT റിലീസിന് എത്തുന്നത് ഈ പ്ലാറ്റ്‌ഫോമിൽ
കൂടാതെ മറ്റു സിനിമകളുടെ വിശേഷങ്ങളും നോക്കാം
മലയാള സിനിമ വൻ പ്രതിസന്ധിയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടു സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പാപ്പൻ റിലീസ് ചെയ്തിരുന്നത് .എന്നാൽ മികച്ച അഭിപ്രായത്തോടെയും കൂടാതെ അതിഗംഭീര ബോക്സ് ഓഫീസ് കളക്ഷനോടെയും സുരേഷ് ഗോപിയുടെ പാപ്പൻ മുന്നേറുകയാണ് .
Surveyഹിറ്റ് മേക്കർ ജോഷിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് Zee 5 ആണ് .എന്നാൽ എന്ന് OTT റിലീസിന് എത്തും എന്നതിനെക്കുറിച്ചും സൂചനകൾ ലഭിച്ചട്ടില്ല .
ജയസൂര്യയുടെ ജോൺ ലൂഥർ ഇതാ OTT യിൽ റിലീസ് ചെയ്തു
ജയസൂര്യയെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്തു ഈ വർഷം തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു John Luther .തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു എങ്കിലും ബോക്സ് ഓഫിസിൽ നിന്നും വലിയ നേട്ടം ഉണ്ടാക്കാതെ പോയ ഒരു സിനിമകൂടിയായിരുന്നു .
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതാ John Luther OTT പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നു .ഇപ്പോൾ മനോരമ മാക്സിലൂടെ ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
