മലയാളത്തിലെ ഏറ്റവും പുതിയ OTT റിലീസുകൾ ഇതൊക്കെയാണ്

HIGHLIGHTS

മലയാളത്തിൽ നിന്നും ഇപ്പോൾ കാണാവുന്ന പുതിയ സിനിമകൾ

ഇനി OTT യിൽ പ്രതീക്ഷിക്കുന്ന പുതിയ സിനിമകളും ഉണ്ട്

മലയാളത്തിൽ നിന്നും പുതിയ കുറ്റാന്വേഷണ സിനിമ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .ആസിഫ് അലി നായകനായി എത്തിയ കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്തിരിക്കുന്നത് .

OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .മെയ് 27 നു തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു ഇത് .എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല .രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന രണ്ടു ത്രില്ലർ സിനിമകൾ ആയിരുന്നു ജയസൂര്യ നായകനായി എത്തിയ ജോൺ ലൂതർ കൂടാതെ ഇന്ദ്രജിത് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ പത്താം വളവ് എന്നി രണ്ടു സിനിമകൾ .പത്താം വളവ് എന്ന സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും ആവറേജ് അഭിപ്രായവും കൂടാതെ ജോൺ ലൂതർ എന്ന സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായവും ആണ് ലഭിച്ചിരുന്നത് .

ഇതിൽ പത്താം വളവ് എന്ന സിനിമയുടെ OTT അവകാശം മനോരമ മാക്സ് ആണ് നേടിയിരിക്കുന്നത് .ജൂലൈ ആദ്യം തന്നെ ഈ ചിത്രം OTT യിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ജയസൂര്യ നായകനായി എത്തിയ ജോൺ ലൂതറിന്റെ OTT റിലീസും ജൂലൈ പകുതിയോടെ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :