Inactive UPI Deadline: ഉപയോഗിക്കാത്ത UPI ID ഉണ്ടോ? ഉടൻ ഡീആക്ടീവാകും, നിങ്ങൾ ചെയ്യേണ്ടത്…

Updated on 27-Dec-2023
HIGHLIGHTS

ഉപയോഗിക്കാത്ത UPI ID-കൾ ഡീആക്ടീവ് ചെയ്യുന്നു, ഇനി 5 ദിവസം ബാക്കി

UPI കൈകാര്യം ചെയ്യുന്ന NPCI-യുടേതാണ് നിർദേശം

ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്തID ഡിസംബർ 31-ന് ശേഷം ക്ലോസ് ചെയ്യും

ദീർഘനാളായി ഉപയോഗിക്കാത്ത UPI ID ഉടൻ ഡീആക്ടീവാകും. ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്തവ ക്ലോസ് ചെയ്യാൻ NPCI നിർദേശിച്ചിരുന്നു. ഈ വാർത്ത മുമ്പും ഡിജിറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

UPI ID അവസാന തീയതി

ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്തവ ഡിസംബർ 31-ന് ശേഷം ക്ലോസ് ചെയ്യും. ഈ കാലയളവിൽ നിങ്ങൾ UPI ID ഉപയോഗിച്ചിട്ടില്ലെങ്കിൽ, എത്രയും പെട്ടെന്ന് ഉപയോഗിക്കുക. ഇങ്ങനെ യുപിഐ ഐഡി ഡിലീറ്റാവാതെ ആക്ടീവാക്കാം. UPI കൈകാര്യം ചെയ്യുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് നടപടി കൊണ്ടുവന്നത്. Google Pay, Paytm, PhonePe പോലുള്ള പേയ്‌മെന്റ് ആപ്പുകളോടാണ് നിർദേശം വച്ചത്.

UPI ID അവസാന തീയതി അവസാനിക്കുന്നു

ഇടപാടുകൾ നടത്താത്ത വരിക്കാരുടെ യുപിഐ നമ്പർ ഡീആക്ടിവേറ്റ് ചെയ്യാൻ ബാങ്കുകളോടും ആവശ്യപ്പെട്ടു. ഇതനുസരിച്ച്, ജനുവരി 1 മുതൽ ആക്ടീവല്ലാത്ത വരിക്കാർക്ക് ട്രാൻസാക്ഷൻ നടത്താനാകില്ല. TPAP-കളും PSP ബാങ്കുകളും, എല്ലാ UPI ആപ്പുകളും നടപ്പിലാക്കാനാണ് നിർദേശം. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് ഇടപാടുകൾ നടത്താത്ത യൂസേഴ്സിനെ കണ്ടെത്താൻ എൻപിസിഐ നിർദേശിച്ചു. ശേഷം ഈ UPI ഐഡികളും നമ്പറുകളും ശേഷം ക്ലോസ് ചെയ്യാനും ആവശ്യപ്പെടുന്നു.

എന്തിനാണ് പുതിയ UPI നിയമം?

ഇത് പുതിയ നിയമമല്ല. മറിച്ച് എൻപിസിഐയുടെ നിർദേശമാണ്. പഴയ നമ്പർ യുപിഐ ഐഡിയിൽ നിന്ന് ഒഴിവാക്കാത്ത ഉപയോക്താക്കളുണ്ടാകും. പുതിയ സിം എടുത്തപ്പോൾ ഇവർ പുതിയ യുപിഐ ഐഡി ഓപ്പൺ ചെയ്യുന്നു. ഇങ്ങനെ പഴയ ഐഡിയിൽ നിന്ന് തട്ടിപ്പ് വഴിയും മറ്റും പണം കൈമാറ്റം നടന്നേക്കാം.

READ MORE: 12,000 രൂപയുടെ ഡിസ്കൗണ്ടിൽ 200MP ക്യാമറ Redmi Note 12 Pro+ വാങ്ങാം

പഴയ സിം നമ്പർ ക്ലോസ് ചെയ്താൽ ടെലികോം വകുപ്പ് അത് മറ്റൊരാൾക്ക് നൽകും. ഈ ഫോൺ നമ്പരുമായി ലിങ്ക് ചെയ്‌തിരിക്കുന്നതിനാൽ അത് അപകടസാധ്യത വരുത്തും. ഇത് ഒഴിവാക്കാനാണ് എൻപിസിഐയുടെ നടപടി. സൈബർ തട്ടിപ്പ് ഒഴിവാക്കാൻ ഇത് സഹായിക്കും.

നിങ്ങളുടെ ഐഡി ക്ലോസ് ആകാതിരിക്കാൻ…

നിങ്ങളുടെ യുപിഐ ഐഡി ക്ലോസ് ചെയ്യാതിരിക്കാൻ അത് വീണ്ടും ആക്ടീവാക്കുക. ഇതിനായി ഏതെങ്കിലും തരത്തിൽ ട്രാൻസാക്ഷൻ നടത്തുക. സുഹൃത്തുക്കൾക്കോ മറ്റോ പണം കൈമാറുന്നതിലൂടെ യുപിഐ വീണ്ടും സജീവമാക്കാം. മൊബൈൽ റീചാർജിങ്, ഓൺലൈൻ ഷോപ്പിങ് പോലുള്ളവയും നടത്താം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :