Aadhaar Card Update 1st Nov 2025
Aadhaar Card ഉപയോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വാർത്തയാണിത്. ആധാർ കാർഡുമായി ബന്ധപ്പെട്ട പുതിയ നിയമം UIDAI നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഈ നിയമം അനുസരിച്ച്, ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഇനിമുതൽ ആധാർ ഫോട്ടോകോപ്പി പ്രവർത്തനരഹിതമാകുന്നു. ആധാർ കാർഡുകളുടെ ഫിസിക്കൽ പകർപ്പുകൾ സ്വീകരിക്കുന്നതും സൂക്ഷിക്കുന്നതും പൂർണ്ണമായും നിർത്തലാക്കാനുള്ള നടപടിയാണിത്.
ആധാർ അധികാരികൾ ഉടൻ തന്നെ ഈ പുതിയ നിബന്ധന നടപ്പിലാക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ആധാർ കാർഡിന്റെ പേപ്പർ പകർപ്പ് ഇനി ഉപയോഗിക്കാനോ സൂക്ഷിക്കാനോ സാധിക്കില്ല. ഇങ്ങനെ ആധാർ ഫോട്ടോകോപ്പി സൂക്ഷിക്കുന്നത് അപകടകരമാണെന്ന് തെളിയിക്കുന്നതിനാലാണ് ഈ മാറ്റം. ഇക്കാര്യം യുഐഡിഎഐ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയെ അറിയിച്ചു.
എന്നാൽ ആധാർ ഫോട്ടോകോപ്പിയ്ക്ക് പകരം ഇനിയെന്താണ് അധികൃതർ കൊണ്ടുവരുന്നത്. അറിയാം…
എല്ലാ സ്ഥാപനങ്ങളും ഇനി മുതൽ ആധാർ പരിശോധനയ്ക്കായി സുരക്ഷിതമായ ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാനാണ് നിർദേശിക്കുന്നത്. ഇതിനായി API-അധിഷ്ഠിത QR കോഡും ആപ്പ് പരിശോധനാ സംവിധാനങ്ങളും മാത്രം ഉപയോഗിക്കണമെന്നാണ് യുഐഡിഎഐ മേധാവി ഭുവനേഷ് കുമാർ പറയുന്നത്.
ഇനി സ്വകാര്യ സ്ഥാപനങ്ങളിൽ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ആധാറിന്റെ ഒരു ഫിസിക്കൽ പകർപ്പ് കാണിക്കേണ്ട ആവശ്യമില്ല. പേപ്പർ അധിഷ്ഠിത പരിശോധന കുറച്ചുകൊണ്ട് ഡിജിറ്റൽ കോപ്പി സമർപ്പിക്കാനാണ് യുഐഡിഎഐയുടെ പദ്ധതി. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.
യുഐഡിഎഐ ഉടൻ തന്നെ ഒരു പുതിയ ആപ്പ് പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ആപ്ലിക്കേഷൻ ബീറ്റ ടെസ്റ്റിങ്ങിലാണ്. ഇനി കമ്പനി ആപ്പ് ആപ്പ്-ടു-ആപ്പ് വെരിഫിക്കേഷൻ അനുവദിക്കും.
വിമാനത്താവളങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, ഇവന്റ് വേദികൾ തുടങ്ങിയ സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങളില്ലാതെ ആധാർ വെരിഫിക്കേഷൻ എളുപ്പമാക്കാനും ഇതിലൂടെ സാധിക്കും.
Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം
നിലവിൽ, സെർവർ ലൈനുകളിലെ തടസ്സം ആധാർ വേരിഫിക്കേഷൻ പലപ്പോഴും പൂർത്തിയാക്കാൻ സാധിക്കില്ല. എന്നാൽ QR കോഡുകളും ആപ്പ് അധിഷ്ഠിത ഓഫ്‌ലൈൻ പരിശോധനയും വഴി ഇങ്ങനെയൊരു പ്രശ്നം ഒഴിവാക്കാനാകും. ആധാർ കാർഡ് ഉപയോക്തൃ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്താനും കഴിയും. ആധാറിന്റെ ഫോട്ടോ കോപ്പി മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും തടയാനും സാധിക്കും.