രണ്ട് ദിവസങ്ങൾക്ക് മുമ്പാണ്, എലോൺ മസ്‌ക് ട്വിറ്ററിന്റെ ബ്ലൂ ബേർഡിനെ മാറ്റി അവിടെ ഡോജ് കോയിൻ നായയെ പ്രതിഷ്ഠിച്ചത്. എന്തിനായിരുന്നു ഇങ്ങനെയൊരു നീക്കമെന്ന് ഉപയോക്താക്കളും ടെക് ലോകവും ഉൾക്കൊള്ളുന്നതിന് മുമ്പ് തന്നെ Dogeയെ മാറ്റി പഴയ Blue birdനെ മസ്ക് തിരികെ എത്തിച്ചു.
ട്വിറ്ററിന്റെ വെബ് പതിപ്പിലായിരുന്നു ലോഗോ മാറ്റം നടന്നത്. എന്നാലു, ആപ്ലിക്കേഷനിലെല്ലാം നീല പക്ഷി തന്നെയായിരുന്നു ലോഗോ. അടുത്തിടെ മസ്ക് കാണിക്കുന്ന വിഡ്ഢിത്തം പോലെയായിരിക്കും ലോഗോ മാറ്റവുമെന്ന് ചിലർ കരുതിയെങ്കിലും, ഡോജ് കോയിൻ നിക്ഷേപകരുമായി ബന്ധപ്പെട്ടുള്ള ചില ഇടപാടുകൾക്ക് വേണ്ടിയായിരുന്നു ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
https://twitter.com/elonmusk/status/1642976364080041984?ref_src=twsrc%5Etfw
എന്നാൽ അതുമല്ല, പണ്ട് തന്നെ വെല്ലുവിളിച്ച ഒരു ട്വീറ്റിന് മറുപടി നൽകുകയായിരുന്നു Elon Musk. മസ്ക് ട്വിറ്റർ വാങ്ങണമെന്നും എന്നിട്ട് അതിന്റെ ലോഗോ ഒരു നായയെ ആക്കി മാറ്റണമെന്നും ഒരു ട്വിറ്റർ ഉപയോക്താവ് പരിഹസിച്ചിരുന്നു. ഈ ട്വീറ്റ് മസ്ക് തന്നെ രണ്ട് ദിവസം മുമ്പ് പങ്കുവച്ചു. ഇതനുസരിച്ചാണ് പക്ഷിയെ പറത്തി, അവിടെ തന്റെ വളർത്തുനായയെ മസ്ക് പ്രതിഷ്ഠിച്ചത്.