Trump or Kamala Harris: ആരാകും അടുത്ത അമേരിക്കൻ പ്രസിഡന്റ്? AI പ്രവചനം…

Updated on 06-Nov-2024
HIGHLIGHTS

US Election Result 2024 അറിയാൻ ലോകം മുഴുവനും കാത്തിരിക്കുകയാണ്

അമേരിക്കയുടെ തലപ്പത്ത് ട്രംപ് വരുമോ? ഹാരിസ് എത്തുമോ?

എന്താണ് പല പല എഐ പ്രവചിച്ചതെന്നോ?

Trump vs Kamala Harris: അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പ് വാശിയോടെ മുന്നേറുന്നു. US Election Result 2024 അറിയാൻ ലോകം മുഴുവനും കാത്തിരിക്കുകയാണ്. ജോ ബൈഡന്റെ തുടർച്ചയായി കമല ഹാരിസ് വരുമോ? അതോ ഒരിടവേളയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ തലപ്പത്ത് എത്തുമോ? ലോകരാജ്യങ്ങളെല്ലാം ആകാംക്ഷ നിറഞ്ഞ കണ്ണുകളുമായി അമേരിക്കയിലേക്ക് ഉറ്റുനോക്കുന്നു.

US Election: Trump ആണോ Kamala Harris ആണോ അടുത്തത്?

നിലവിലെ വൈസ് പ്രസിഡന്റായ കമലാ ഹാരിസിന് മാത്രമല്ല യുഎസ്സിൽ മുൻതൂക്കം. അമേരിക്കക്കാർ ഇത്തവണ ട്രംപിനെ പിന്തുണയ്ക്കുമെന്നും റിപ്പോർട്ടുകൾ നിരവധി പ്രചരിക്കുന്നുണ്ട്.

ലോകം കാത്തിരിക്കുന്ന ഫലത്തിന് മുന്നോടിയായി, AI ചാറ്റ്ബോട്ടുകളോടെ സംഭവത്തിൽ അന്വേഷണം നടത്തി. ഇനി എന്തും അറിയാൻ നിർമിത ബുദ്ധിയ്ക്ക് സാധിക്കുമെന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ എന്താണ് എഐ പ്രവചിച്ചതെന്നോ?

Trump Or Kamala Harris: എഐ പറയുന്നു…

ഇതിനായി ഞങ്ങൾ പലതരത്തിലുള്ള എഐ ടൂളുകളോട് ചോദിച്ചിട്ടുണ്ട്. ChatGPT 4o, Google Gemini, Microsoft Copilot, Meta AI എന്നിവയെല്ലാം ഫലം പ്രവചിച്ചു. Perplexity.ai, Anthropic Claude 3.5 എന്നീ എഐകളും ആര് അമേരിക്ക ഭരിക്കുമെന്നതിൽ നിഗമനം തന്നു.

പറയാൻ മടിച്ച് ചാറ്റ്ജിപിടിയും ഗൂഗിൾ എഐയും

ഊഹാപോഹങ്ങളല്ല, ഒരു കൃത്യമായ പ്രവചനം. ഇതിനായി ചാറ്റ്ജിപിടിയോട് ചോദിച്ചപ്പോൾ ആള് തന്നത് AP, റോയിട്ടേഴ്സിന്റെ ലിങ്ക് ആണ്. ഗൂഗിൾ ജെമിനിയോടും ഇതേ ചോദ്യം തന്നെയാണ് ചോദിച്ചത്. 2024 യുഎസ് പ്രസിഡന്റെ തിരഞ്ഞെടുപ്പിൽ ആരാകും വിജയി? ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് റിപ്ലൈ ഒന്നും തന്നില്ല. പ്രതിബദ്ധതയില്ലാത്ത മറുപടിയായിരുന്നു ഗൂഗിൾ ജെമിനിയും തിരിച്ചു തന്നത്.

മൈക്രോസോഫ്റ്റ് കോപൈലറ്റ് ആകട്ടെ വേറെന്തെങ്കിലും വിഷയം സംസാരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. Anthropic’s Claude 3.5 എന്ന എഐയും പ്രവചനം സാധ്യമല്ലെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു.

വ്യത്യസ്തനായി സക്കർബർഗിന്റെ മെറ്റ എഐ

എന്നാൽ എല്ലാ എഐ ചാറ്റ്ബോട്ടുകളും ഇങ്ങനെ ആയിരിക്കുമെന്ന് പറയാനാകില്ല. കാരണമെന്തെന്നോ? നമ്മുടെ സക്കർബർഗിന്റെ മെറ്റ എഐ ആള് പുലിയാണ്.

പുള്ളിക്കാരൻ ട്രംപ് ജയിക്കും, കമല ഹാരിസ് ജയിക്കുമെന്ന് വ്യക്തമായി പറഞ്ഞില്ല. എന്നാലും ഇവരുടെ വിജയസാധ്യതയെ കുറിച്ച് സൂചനകൾ തന്നു. കമല ഹാരിസ് 48.7 ശതമാനവും, ട്രംപ് 48.6 ശതമാനവും ജയിക്കുമെന്നാണ് പ്രവചനം.

മെറ്റ എഐ മാത്രമല്ല മറ്റൊരാളും വിഷയത്തിൽ ചില പ്രവചനങ്ങൾ നടത്തി. ഓപ്പൺ എഐ, ഗൂഗിൾ കമ്പനികളുടെ മുൻജീവനക്കാർ വികസിപ്പിച്ച എഐ ആണ് ആ താരം. മറ്റെല്ലാവരും നിരാശരായിടത്ത് പെർപ്ലെക്സിറ്റി എഐ ഉത്തരം തന്നെന്ന് പറയാം. പുരോഗമിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ അപഗ്രഥിച്ചുകൊണ്ടായിരുന്നു Perplexity.ai-യുടെ പ്രതികരണം.

Also Read: iPhone New iOS: മെനക്കെടാതെ ചാറ്റ്ജിപിടി പ്ലസ് AI ഫീച്ചർ കിട്ടും, iOS 18.2 വേർഷനിൽ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :