തൃഷയുടെ ആക്ഷൻ ത്രില്ലർ രാങ്കി Netflixൽ; ഒടിടി റിലീസ് തീയതി പുറത്ത്

HIGHLIGHTS

തൃഷയുടെ ആക്ഷൻ ത്രില്ലർ ചിത്രമാണ് രാങ്കി

എങ്കെയും എപ്പോതും എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് രാങ്കി ഒരുക്കിയത്

നെറ്റ്ഫ്ലിക്സിലൂടെ സിനിമ ഒടിടി റിലീസിന് എത്തുന്നു

അവതാറിനും കാപ്പയ്ക്കുമൊപ്പം തിയേറ്ററുകളിൽ പുതുവർഷം ആഘോഷിച്ച ചിത്രമാണ് രാങ്കി. തെന്നിന്ത്യയുടെ പ്രിയതാരം തൃഷ കേന്ദ്ര വേഷത്തിൽ എത്തിയ ത്രില്ലർ ചിത്രത്തിന്റെ OTT റിലീസ് പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ ഭേദപ്പെട്ട പ്രതികരണം നേടി രാങ്കി ഒടിടിയിൽ കൈയടി നേടുമെന്നാണ് പ്രതീക്ഷ. കൂടാതെ, 'എങ്കെയും എപ്പോതും'എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രശസ്തനായ എം ശരവണനാണ് രാങ്കിയുടെ സംവിധായകൻ എന്നതും സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നു.

രാങ്കി ഒടിടി വിശേഷങ്ങൾ

തൃഷിയുടെ രാങ്കി ജനുവരി 29നാണ് OTTയിൽ റിലീസിന് എത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് സിനിമയുടെ സ്ട്രീമിങ്. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ ശരവണൻ തന്നെയാണ്.

രാങ്കിയുടെ കൂടുതൽ അണിയറ വിശേഷങ്ങൾ

തൃഷ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ തൈയല്‍ നായകി എന്ന കഥാപാത്രമായാണ് എത്തിയത്. മലയാളികളുടെ പ്രിയതാരം അനശ്വരയും രാങ്കിയിൽ മുഖ്യവേഷം അവതരിപ്പിക്കുന്നുണ്ട്. കെ എ ശക്തിവേല്‍ ആണ് ഛായാ​ഗ്രഹണവും, എം സുബാരകാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സി സത്യയാണ് സംഗീതം. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അല്ലിരാജ സുഭാസ്കരന്‍ ആണ് ചിത്രം നിർമിച്ചത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :