കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ OTT യിൽ എത്തുന്നത്
ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ എന്നാണ് OTT യിൽ എത്തുന്നത്
അതുപോലെ തന്നെ പുതിയ OTT റിലീസുകളുടെ വിശേഷങ്ങളും നോക്കാം
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമ .ഇപ്പോൾ 900 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി ഈ സിനിമ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ സിനിമയുടെ OTT സംബന്ധമായ ചിത്ര സൂചനകൾ ലഭിച്ചട്ടുണ്ട് .
Surveyഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമയുടെ മലയാളം ,തെലുഗ് ,തമിഴ് ,കൂടാതെ കന്നഡ എന്നി ഭാഷകൾ ZEE5 ൽ ആയിരിക്കും എത്തുക എന്നാണ് .അതുപോലെ തന്നെ ആർ ആർ ആർ ഹിന്ദി നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം സിനിമ റിലീസ് ചെയ്തുകഴിഞ് 10 ആഴ്ച കഴിഞ്ഞാൽ മാത്രമേ OTT യിൽ എത്തുകയുള്ളൂ എന്നാണ് .
നാരദൻ ആമസോൺ പ്രൈംമിൽ എത്തിയിരിക്കുന്നു
മലയാളത്തിൽ ഇതാ പുതിയ OTT റിലീസുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .ടോവിനോ തോമസ് നായകനായി കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ നാരദൻ ആണ് ഇന്ന് ആമസോൺ പ്രൈം വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത് .
മലയാളത്തിലെ ഹിറ്റ് സംവിധായകനായ ആഷിക്ക് അബുവാണ് നാരദൻ എന്ന ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .എന്നാൽ ചിത്രത്തിന് കേരളത്തിൽ നിന്നും കാര്യമായ ബോക്സ്ഓഫീസ് ചലനം ഉണ്ടാക്കുവാൻ സാധിച്ചിരുന്നില്ല .ഇപ്പോൾ ഈ സിനിമ ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
