split ac you can buy under rs 30000
Top Split AC Deals: വേനൽമഴ കഴിയുന്നതോടെ മെയ് മാസത്തിൽ പ്രതീക്ഷിക്കേണ്ടത് കൊടുംചൂടായിരിക്കും. അങ്ങനെയെങ്കിൽ ഈ ചൂടിനെ ചെറുക്കാൻ ഇപ്പോൾ ലഭിക്കുന്ന Best Offers വിട്ടുകളയരുത്. 30000 രൂപയ്ക്ക് താഴെ വാങ്ങാനാകുന്ന Top AC Deals ഇവിടെ പരിചയപ്പെടുത്തുകയാണ്.
1.5 ടൺ വരെ കപ്പാസിറ്റിയുള്ള എയർ കണ്ടീഷണറുകൾ ഇക്കൂട്ടത്തിലുണ്ട്. നിങ്ങളുടെ വീട്ടിലേക്ക് സ്പ്ലിറ്റ് എസിയാണ് നോക്കുന്നതെങ്കിൽ ഈ ഓഫറുകൾ ശരിക്കും പ്രയോജനപ്പെടുത്താം.
പേര് സൂചിപ്പിക്കുന്നത് പോലെ, വിൻഡോ എസി എന്നത് ഒരു പ്രത്യേക വിൻഡോ ഫ്രെയിമിൽ ഘടിപ്പിച്ചിക്കുന്ന ഒറ്റ യൂണിറ്റാണ്. എന്നാൽ സ്പ്ലിറ്റ് എസി അടിസ്ഥാനപരമായി യൂണിറ്റിനെ ഇൻഡോർ യൂണിറ്റായും ഔട്ട്ഡോർ യൂണിറ്റായും വേർതിരിക്കുന്നു.
മികച്ച കൂളിങ്ങിലും, ശാന്തമായ പ്രവർത്തനത്തിലും സ്പ്ലിറ്റ് എസികളാണ് കേമം. പോരാഞ്ഞിട്ട് ആധുനിക ഡിസൈനിലാണ് ഇവ നിർമിക്കുന്നത്. ഇക്കാരണത്താൽ വലിയ മുറികൾക്കോ വീടുകൾക്കോ സ്പ്ലിറ്റ് എസികൾ അനുയോജ്യമാകുന്നു. എന്നാൽ വിൻഡോ എസികൾ ചെറിയ ഇടങ്ങൾക്ക് വേണ്ടിയുള്ളതാണ്. വളരെ ബജറ്റ് നോക്കി വാങ്ങുകയാണെങ്കിൽ വിൻഡോ എസിയായിരിക്കും അനുയോജ്യം.
ക്രൂയിസ് 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി ഇപ്പോൾ വാങ്ങാനുള്ള ഡീലാണ്. 7-സ്റ്റേജ് എയർ ഫിൽട്രേഷൻ ഇതിനുണ്ട്. കൺവെർട്ടിബിൾ 4-ഇൻ-1, PM 2.5 ഫിൽറ്ററുള്ള ക്രൂയിസിന്റെ CWCVBK-VQ1W173 മോഡലാണിത്. നിങ്ങളുടെ ആവശ്യാനുസരണം ഇതിൽ കൂളിങ് നൽകാൻ വേണ്ടി, VarioQool കൺവെർട്ടിബിൾ 4-ഇൻ-1 സിസ്റ്റമുണ്ട്.
48 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയിൽ പോലും ഇത് മികവുറ്റ പെർഫോമൻസ് ഉറപ്പാക്കുന്നു. R32 എന്ന എക്കോ ഫ്രണ്ട്ലി റെഫ്രിജറന്റ് ഇതിൽ ഫീച്ചർ ചെയ്യുന്നു. 45900 രൂപയുടെ എസിയാണെങ്കിലും ആമസോണിൽ 26,990 രൂപയ്ക്ക് ലഭിക്കും.
1 ടൺ കപ്പാസിറ്റിയുള്ള മറ്റൊരു മികച്ച സ്പ്ലിറ്റ് എസിയാണിത്. ഓട്ടോ ക്ലീൻ ഫങ്ഷനും, ഡസ്റ്റ് ഫിൽട്ടറുമുള്ള വേൾപൂൾ എസിയാണിത്. 150 സ്ക്വയർ ഫീറ്റ് വരെ വലിപ്പമുള്ള മീഡിയം റൂമുകൾക്ക് അനുയോജ്യമായ ഉപകരണമാണിത്. പെട്ടെന്ന് കൂളിങ് ലഭിക്കാൻ ടർബോ കൂൾ മോഡ് ലഭിക്കും. R32 എന്ന എക്കോ ഫ്രണ്ട്ലി റെഫ്രിജറന്റ് സംവിധാനം ഇതിലുമുണ്ട്. 29,990 രൂപയ്ക്ക് Whirlpool 1.0 Ton 3 Star INV CNV S5K1PP0 എസി ആമസോണിൽ കിട്ടും. 500 രൂപ കൂപ്പൺ കിഴിവ്, 3000 രൂപയുടെ ബാങ്ക് കിഴിവും ഇവയ്ക്കുണ്ട്.
5-In-1 കൺവെർട്ടിബിൾ കൂളിങ് ഫീച്ചറുള്ള ഗോദ്റെജ് എസി 30000 രൂപയ്ക്ക് താഴെ വാങ്ങാം. 1 ടൺ കപ്പാസിറ്റിയാണ് ഇതിനുള്ളത്. 5 വർഷത്തെ വാറണ്ടിയോടെയാണ് ഇത് വരുന്നത്. ചെറിയ റൂമുകൾക്ക് ഇത് അനുയോജ്യമാകുന്നു. ഇതിൽ I സെൻസർ ടെക്നോളജിയും നൽകിയിട്ടുണ്ട്. ആമസോണിൽ നിന്ന് ഗോദ്റെജ് എസി 28990 രൂപയ്ക്ക് സ്വന്തമാക്കാം.
Also Read: കുളു മണാലി ഫീൽ കിട്ടും, ഭിത്തി തുരന്ന് ഫിറ്റ് ചെയ്യേണ്ട! Rs 5000 താഴെ Portable AC, എയർകൂളറുകൾ…
120 സ്വകയർ ഫീറ്റ് വലിപ്പമുള്ള മീഡിയം മുറികൾക്ക് Lloys 1 ton എസി അനുയോജ്യമാണ്. 52 ഡിഗ്രി സെൽഷ്യസ് ചൂടിൽ പോലും ഇത് മികച്ച രീതിയിൽ പ്രവർത്തിക്കും. PM 2.5 ഫിൽട്ടർ ഇതിൽ ഫീച്ചർ ചെയ്യുന്നു. മികച്ച കൂളിങ്ങിനായി 5ഇൻ-1 കൺവർട്ടിബിൾ ഫീച്ചർ ചെയ്യുന്നു. 30990 രൂപയാണ് ആമസോണിൽ വിലയാകുന്നത്.