കുറഞ്ഞതിന്റെ ഇരട്ടി കൂടി ഇന്നത്തെ സ്വർണവില

HIGHLIGHTS

ഇന്ന് സ്വർണവില കുത്തനെ മുകളിലേക്ക്

ഇന്നലെ കുറഞ്ഞ തുകയുടെ ഇരട്ടിയാണ് ഇന്ന് വർധിച്ചത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Today's gold price) വർധനവ്. കഴിഞ്ഞ ദിവസം 120 രൂപ കുറഞ്ഞ സ്വർണവില ഇന്ന് ഇരട്ടിക്ക് കുതിച്ചുകയറുകയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ വർധിച്ചതോടെ വിപണി വില 44240 രൂപയായി.

Gold Price Update

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപ വർധിച്ച്, വിപണി വില 5530 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 50 രൂപ കൂടി വിപണി വില 4595 രൂപയുമായി.

Silver rate update

ഇന്ന് വെള്ളി വില(Silver price)യും വർധിച്ചു. ഇന്ന് ഒരു രൂപയാണ് വെള്ളിയ്ക്ക് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയിലെത്തി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാത്തതിനാൽ 90 രൂപയിൽ തന്നെ തുടരുന്നു.

 

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :