Tata Electronics ഹാക്ക് ചെയ്തു, പണി കിട്ടിയത് ആപ്പിളിനും ടെസ്ലയ്ക്കുമാണോ?

Tata Electronics ഹാക്ക് ചെയ്തു, പണി കിട്ടിയത് ആപ്പിളിനും ടെസ്ലയ്ക്കുമാണോ?

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളിലൊന്നായ Tata Electronics വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. അതിനാൽ ചോർന്ന രേഖകളിൽ Apple-ന്റെയും Tesla-യുടെയും രഹസ്യ ബിസിനസ്, എഞ്ചിനീയറിങ് സംബന്ധമായ ഫയലുകളും ചോർന്നതായാണ് വിവരം. ലക്ഷക്കണക്കിന് ഫയലുകളാണ് ഹാക്കർമാർ കൈവശപ്പെടുത്തിയതെന്നാണ് സൂചന. ടാറ്റ ഇലക്ട്രോണിക്സ് തന്നെയാണ് ഡാറ്റ ചോർന്നതായി അറിയിച്ചത്. ചോർച്ചയിൽ 204,300-ലധികം ഫയലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടെക്ക്രഞ്ച് അവലോകനം ചെയ്ത ഫയലുകളുടെ ഒരു സാമ്പിളിൽ ആപ്പിൾ വിതരണക്കാരുടെ സവിശേഷതകളും ടെസ്‌ല നിർമ്മാണ രേഖകളും അടങ്ങിയതായി കാണപ്പെട്ടു. ചോർച്ചയിൽ 204,300-ലധികം ഫയലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.

Digit.in Survey
✅ Thank you for completing the survey!

Tata Electronics Data Breach

ടാറ്റ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഒരു പ്രധാന ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനിയാണിത്. ആപ്പിൾ, ടെസ്ല എന്നിവയുൾപ്പെടെ പ്രമുഖ ആഗോള കമ്പനികളുടെ പ്രധാന വിതരണക്കാരാണ് ടാറ്റ. 2020 ലാണ് ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിതമായത്.

ടാറ്റ ഇലക്ട്രോണിക്സ് തങ്ങളുടെ ചില സിസ്റ്റങ്ങളിൽ പ്രശ്നമുണ്ടായതായി തിരിച്ചറിഞ്ഞു. ഉടനടി തന്നെ അന്വേഷണം ആരംഭിച്ചതായും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായും ടാറ്റ അറിയിച്ചു.

Also Read: യമണ്ടൻ Xiaomi 17 ന് ഫ്ലിപ്കാർട്ടിൽ മെഗാ ഡീൽ; ആമസോണിനെക്കാൾ കുറഞ്ഞ വില

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile