ഇനി OTTയിൽ ചിരിപ്പിച്ച് പുതപ്പിക്കും രോമാഞ്ചം! എവിടെ കാണാം…

HIGHLIGHTS

രോമാഞ്ചം ഉടൻ ഒടിടിയിൽ

ജിത്തു മാധവൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്

എവിടെയായിരിക്കും സിനിമ ഒടിടി റിലീസിനെത്തുക

തിയേറ്ററുകളെ ചിരിപ്പിച്ച് പുതപ്പിച്ച മലയാളചിത്രം രോമാഞ്ചം ഒടിടിയിലേക്ക് വരുന്നു. ഹോറർ- കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ഒറ്റ മാസത്തിൽ ബോക്സ് ഓഫീസില്‍ നിന്നും വാരിക്കൂട്ടിയത് 62 കോടി രൂപയാണ്. ഇപ്പോഴിതാ, തിയേറ്റർ പ്രദർശനം പൂർത്തിയാക്കി Romancham ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നതായാണ് പുതിയ വാർത്ത.

രോമാഞ്ചം OTT വിശേഷങ്ങൾ

ജിത്തു മാധവന്‍ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തിൽ സൗബിന്‍ ഷാഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരും വെബ് സീരീസുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ജനപ്രിയത നേടിയ ഒരുപിടി യുവതാരങ്ങളും അണിനിരന്നു. ഏകദേശം മൂന്നു കോടി ബജറ്റിലാണ് രോമാഞ്ചം നിർമിച്ചത്.

രോമാഞ്ചം എപ്പോൾ? എവിടെ കാണാം?

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറി(Disney plus hotstar)ലാണ് രോമാഞ്ചം റിലീസിന് എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. സാനു താഹിറിന്റെ ഫ്രെയിമുകൾക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. സുശിൻ ശ്യാമാണ് സം​ഗീത സംവിധായകൻ. രോമാഞ്ചത്തിലെ 'ആദരാഞ്ജലികൾ നേരട്ടേ' എന്ന ഗാനം സിനിമയുടെ റിലീസിന് മുമ്പേ വൻഹിറ്റായിരുന്നു.

ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമാതാക്കൾ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവരാണ്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവർ സഹനിർമാതാക്കളായും രോമാഞ്ചത്തിന്റെ ഭാഗമായി.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :