sunita williams return update spacex dragon undocked from iss
നീണ്ട 9 മാസത്തിന് ശേഷം Sunita Williams, ബുച്ച് ബുല്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തി. Elon Musk-ന്റെ SpaceX Crew Dragon ചൊവ്വാഴ്ച പുലർച്ചെ, ISS-ൽ നിന്ന് അൺഡോക്ക് ചെയ്തു. ബുധനാഴ്ച പുലർച്ചെ 3:27നാണ് പേടകം കടലിൽ സ്പ്ലാഷ്ഡൗൺ ചെയ്തു. നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവർക്ക് ശേഷം സുനിത വില്യംസും പേടകത്തിൽ നിന്ന് പുറത്തെത്തി.
ഇരുന്നുകൊണ്ടാണ് സുനിത പേടകത്തിൽ നിന്ന് ബോട്ടിലേക്ക് ഇറങ്ങിയത്. ഇവരെ നാസ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെ ക്രൂ ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി. ഇനി ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
59കാരിയായ സുനിത വില്യംസ് ചിരിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് കാല് പതിപ്പിച്ചത്. സ്പേസ് എക്സ് ഡ്രാഗൺ പേടകം ഫ്ലോറിഡയിലെ കടലിൽ ലാൻഡ് ചെയ്ത സമയം ചില അപൂർവ്വ കാഴ്ചകൾക്കും സാക്ഷ്യം വഹിച്ചു. പേടകത്തിന് ചുറ്റുമായി ഡോൾഫിനുകൾ വട്ടമിട്ട് നീന്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്.
സുനിത വില്യംസ് അടക്കം നാല് പേർ അടങ്ങുന്ന ക്രൂ-9 ബഹിരാകാശ നിലയത്തില്‍ നിന്ന് ചൊവ്വാഴ്ച ഭൂമിയിലേക്ക് പുറപ്പെട്ടു. നിങ്ങൾക്ക് എവിടെ ലൈവ് സ്ട്രീമിങ് ഫ്രീയായി, ഓൺലൈനിൽ കാണാമെന്ന് നോക്കാം.
സുനിതയ്ക്കും ബുച്ചിനുമൊപ്പം നിക് ഹേഗും അലക്സാണ്ടർ ഗോർബനോയും പേടകത്തിലുണ്ടായിരുന്നു.
സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ പേടകം ബുധനാഴ്ച പുലർച്ചെ, ഇന്ത്യൻ സമയം 3.57 ന് ഭൂമിയിലേക്ക് ലാൻഡ് ചെയ്യുമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നതാണ്. ഫ്ലോറിഡ തീരത്താണ് സുനിത വില്യംസും വിൽമോറും എത്തിച്ചേർന്നത്.
നാല് ബഹിരാകാശ യാത്രികരെയും ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെത്തിച്ച് പോസ്റ്റ്-ഫ്ലൈറ്റ് വൈദ്യപരിശോധന നടത്തും. ഇവർക്ക് വിദഗ്ധ ചികിത്സയും മാനസിക പിന്തുണയും നൽകും. ലോ-ഗ്രാവിറ്റിയില്‍ നിന്ന് വരുമ്പോൾ യാത്രികർക്ക്, ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കും.
ബഹിരാകാശ യാത്രയ്ക്ക് മുമ്പുള്ള പരിശീലനം പോലെ ഈ വൈദ്യപരിശോധനകളും റീഹാബിലിറ്റേഷനും പ്രധാനമാണ്. ഇതിന് ശേഷം മാത്രമായിരിക്കും വീട്ടിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ.
NASA Live അപ്ഡേറ്റ് നിങ്ങൾക്ക് ഓൺലൈനായി ഫ്രീയായി കാണാം. സ്പേസ്എക്സ് ഡ്രാഗണിന്റെ യാത്രയും ലാൻഡിങ്ങുമെല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ കാണാനാകും. നാസ ടിവി, നാസ+ എന്നിവയിലൂടെ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം. ഇത് കൂടാതെ നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ലൈവ് ലഭ്യമാണ്. മസ്കിന്റെ X വഴിയും നാസ ലൈവ് അപ്ഡേറ്റ് പോസ്റ്റ് ചെയ്യുന്നുണ്ട്.
എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പേടകമാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ. സുനിത വില്യംസ് ഉൾപ്പെടുന്ന ക്രൂ-9 നെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുന്നതിനായാണ് പേടകം ISS-ലേക്ക് തിരിച്ചത്.
മാർച്ച് 16 ന്, ക്രൂ-10 ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട് ഡ്രാഗൺ 10, ഐഎസ്‌എസ്സിൽ വിജയകരമായി ഡോക്ക് ചെയ്തു. ഐഎസ്‌എസിന്റെ കമാൻഡിംഗ് സുനിത വില്യംസ് ഔദ്യോഗികമായി റഷ്യൻ ബഹിരാകാശയാത്രികൻ അലക്സി ഒവ്‌ചിനിന് കൈമാറി. അടുത്ത ആറ് മാസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ നയിക്കുന്നത് അദ്ദേഹമായിരിക്കും.
ജൂൺ 5-ന് ലോഞ്ച് ചെയ്ത ബോയിങ്ങിന്റെ സ്റ്റാർലൈനറിലാണ് ഇന്ത്യൻ വംശജ സുനിത വില്യംസും വിൽമോറും ബഹിരാകാശത്തേക്ക് പോയത്. ഒരാഴ്ചത്തെ ദൗത്യമായിരുന്നെങ്കിലും, ഇന്ധന ചോർച്ച കാരണം അവർക്ക് 9 മാസം കഴിയേണ്ടി വന്നിരുന്നു.
187 ദിവസം മൊത്തത്തിൽ അവർ ബഹിരാകാശത്ത് കുടുങ്ങി. മുമ്പും ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള സുനിത 608 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ധീരവനിത കൂടിയാണ്. മൈക്കിൾ ജെ. വില്യംസ് ആണ് സുനിതയുടെ ഭർത്താവ്. ടെക്സാസിൽ 20 വർഷമായി ഫെഡറൽ മാർഷൽ ആയിരുന്നു.
Also Read: PAN Card 2.0: പുതിയ പാൻ കാർഡിന് അപേക്ഷിച്ചോ? ഡിജിറ്റൽ e-PAN കാർഡിന് ഓൺലൈനായി അപേക്ഷിക്കാം, എങ്ങനെ?