ഭൂമിയുടെ ആയുസ് ഇനി 100 വർഷംകൂടി മാത്രം സ്റ്റീഫൻ ഹോക്കിങ്

Updated on 20-Feb-2023
HIGHLIGHTS

നമ്മളെ തേടി മൂന്ന് വിപത്തുകൾ പതുങ്ങിയിരിക്കുന്നു

ഇനി ഭൂമിയുടെയും മനുഷ്യരുടെയും ആയുസ് വെറും 100 വർഷം കൂടിമാത്രമെന്നു പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്.ഭൂയിലെ തേടി മൂന്ന് ആപത്തുകൾ ഉടൻതന്നെ എത്തുമെന്നാണ് അദ്ദേഹം പറയുന്നത് .1962 മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിങ് രണ്ടു വർഷംപോലും ജീവിച്ചിരിക്കില്ല എന്ന ഡോക്ടർമാരുടെ വിധിയെ മറികടന്നാണ് ഇപ്പോൾ ശാത്രലോകത്തിനു പുതിയ വഴിതിരുവുകൾ നൽകുന്നത് .

പ്രപഞ്ചോല്പത്തിയെക്കുറിച്ചു പുതിയ ശാസ്ത്രപഠനത്തിലാണ് ഈ പുതിയ രഹസ്യങ്ങൾ പുറത്തുവിട്ടത് .നമ്മളുടെ ഭൂമിയെ ഈ മൂന്ന് വിപത്തുകൾ പിന്തുടരും .മൂന്ന് വിപത്തുകൾ ഇവയെല്ലാമാണ് .അതിൽ ആദ്യത്തേത് റോബോട്ടുകളുടെ വരവോടെയാണ് .

പിന്നെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്താൻ അധികം സമയം വേണ്ടിവരില്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ .അവസാനത്തേത് അണ്വായുധങ്ങൾ ആണ് .

ഇന്ന് ഈ ലോകത്തിന്നെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള അണ്വായുധങ്ങൾ പല രാജ്യങ്ങളുടെയും കൈയ്യിലുണ്ട് .അദ്ദേഹത്തിന്റെ കണ്ടെത്തലുകളിൽ ഏറ്റവും പ്രധാനമായത് അന്യഗ്രഹജീവികളുടേതാണ് .പല ശാസ്ത്രജ്ഞൻമാരും ഇതിനെക്കുറിച്ചു പറയുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :